Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മതിയായ എണ്ണം ആശ വര്‍ക്കര്‍മാര്‍ ഇല്ല എന്നും ഈഞ്ചപ്പുരി, കാനക്കുഴി, ഇരിഞ്ചല്‍ വാര്‍ഡുകളില്‍ ആവശ്യമായതിലും കൂടുതല്‍ എണ്ണം ആശമാര്‍ വര്‍ക്ക് ചെയ്യുന്നതായും ടി ആശമാരെ 18ാം വാര്‍ഡില്‍ പുനര്‍ വിന്യസിക്കുകയോ അല്ലെങ്കില്‍ 18-ാം വാര്‍ഡിലേക്ക് പുതിയ ആശയെ നിയമിക്കുകയോ ചെയ്യണമെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. ആവശ്യമായതിലും കൂടുതല്‍ ആശമാര്‍ കാനക്കുഴി, ഇരിഞ്ചല്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നതായി മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ ശുപാര്‍ശ പരിഗണിച്ച് ടി രണ്ട് വാര്‍ഡുകളില്‍ നിന്നും 18ാം വാര്‍ഡിലേക്ക് ആശമാരെ ഭരണസൌകര്യാര്‍ത്ഥം പുനര്‍ വിന്യസിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//