Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ നിലവില്‍ ലേലം ചെയ്ത് നല്‍കിയിട്ടുള്ള കടമുറികള്‍ പ്രതി വര്‍ഷം 5ശതമാനം വര്‍ദ്ധനവില്‍ കൈവശക്കാരന് പുതുക്കി നല്‍കുന്ന സാഹചര്യമാണുള്ളത്. 19.06.24 ന് 14-ാം നമ്പര്‍ കടമുറിക്ക് വേണ്ടി നടന്ന ലേലത്തില്‍ പ്രസ്തുത കടമുറിയുടെ വാടക 8000 രൂപക്ക് ലേലം കൊണ്ട സാഹചര്യത്തില്‍ മറ്റ് കടമുറികളുടെ വാടക താരതമ്യേന കുറവാണെന്ന് കമ്മറ്റി വിലയിരുത്തുകയും ആയതിനാല്‍ 2025/2026 സാമ്പത്തിക വര്‍ഷത്തേക്ക് മാർക്കറ്റിന് ഉള്ളിലെ എല്ലാ കടമുറികളും 5% വര്‍ദ്ധിപ്പിച്ച് നിലവിലുള്ള കൈവശക്കാര്‍ക്ക് നല്‍കേണ്ടതില്ല എന്നും പുതിയ ലേലം/ക്വട്ടേഷൻ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത നടപടി അടിയന്തിരമായി കൈവശക്കാരെ അറിയിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//