09/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ബഹു.സർക്കാരിൻറെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ പ്രദേശത്ത് നാഷണൽ ലൈബ്രറിയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള കീഴ്പാലൂർ, വിനോബാനികേതൻ , നാഷണൽ ലൈബ്രറി, സെക്രട്ടറിയുടെ അപേക്ഷ യോഗം പരിശോധിച്ചു. ബഹു.സർക്കാരിൻറെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം പഞ്ചായത്തിലെ പൊതു ജനങ്ങൾക്കും കായിക പ്രതിഭകൾക്കും പ്രയോജനകരമാകുന്ന തരത്തിൽ പഞ്ചായത്തിൽ ഒരു കളിക്കളം നിർമ്മിക്കുക എന്നതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. കീഴ്പാലൂർ പ്രദേശത്ത് കളിക്കളം വരുന്നതു കൊണ്ട് പഞ്ചായത്തിലെ കായിക പ്രതിഭകൾക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. പ്രസ്തുത സ്റ്റേഡിയം പഞ്ചായത്തിലെ പൊതുജനങ്ങൾക്കും കായികപ്രതിഭകൾക്കും യാതൊരു തടസ്സവുമില്ലാതെ സ്വതന്ത്രമായി പ്രയോജനപ്പെടുത്താവുന്ന തരത്തിൽ തുറന്നു നൽണമെന്ന വ്യവസ്ഥപ്രകാരം ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കീഴ്പാലൂർ പ്രദേശത്ത് നാഷണൽ ലൈബ്രറിയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//