22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
2008 - 2009 സാമ്പത്തികവർഷം 3.1 കറണ്ട് ചാർജ് ഇനത്തിൽ പലിശയും പിഴപ്പലിശയും നൽകിയത് വഴി ഉണ്ടായവ നഷ്ടം മൂവായിരത്തി 3873/- രൂപ നിരാകരിക്കുന്നു ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പട്ടികജാതി-പട്ടികവർഗ്ഗക്കാരും മറ്റ് പിന്നോക്ക വിഭാഗക്കാരും, കർഷക തൊഴിലാളികളും ഉൾപ്പെടുന്ന മേഖലകളാണ് കൂടുതലായുള്ളത്. ഈ സ്ഥലങ്ങളിൽ വാർത്താവിനിമയ ശൃംഖല ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ടി.വി ക്രമേണ പ്രവർത്തനരഹിതം ആവുകയും വൈദ്യുതിചാർജ് ഒടുക്കുന്നതിൽ വീഴ്ച വരികയും ചെയ്തു. തുടർന്ന് വൈദ്യുതി ചാർജ്ജിനത്തിൽ കുടിശ്ശിക തുക വർദ്ധിച്ചു. ഈ സാഹചര്യത്തിൽ കെഎസ്ഇബി അധികൃതർ പഞ്ചായത്തിനെതിരെ റവന്യൂറിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. റെവന്യു റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനായാണ് അന്നിരുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് 7/2005 മുതൽ 5/2008 വരെയുള്ള വൈദ്യുതി ചാർജ്ജ് തുകയായ 12663/- രൂപ അടിയന്തിരമായി ഒടുക്കേണ്ടിവന്നത്. ഇതിൽ ഉൾപ്പെട്ട പിഴപ്പലിശ ഇനത്തിലുള്ള 3873/- യാണ് മേൽ പരാമർശത്തിൽ തടസ്സമായി വന്നിട്ടുള്ളത്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനും പഞ്ചായത്തിൽ നേരിടേണ്ടിവരുന്ന അഭിമാനക്ഷതം ഒഴിവാക്കാനും വേണ്ടിയായിരുന്നു ടി തുക ചെലവഴിച്ചതെന്നതിനാൽ ടി തടസ്സം ഒഴിവാക്കുന്നതിനായി 25/5/2012-ലെ പഞ്ചായത്ത് കമ്മിറ്റി 7(2) തീരുമാനപ്രകാരം സംസ്ഥാന ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ചു തീരുമാനിച്ചിരുന്നു. പിഴപ്പലിശ ഒടുക്കേണ്ടി വന്ന പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് മേൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.3 പി.എച്ച്.സി ആസ്തി പരിപാലനം രൂപ 88000- ന്റെ ചെലവ് രേഖകളില്ല ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യരംഗത്തെ ഏക ആശ്രയമാണ് ആര്യനാട് പ്രൈമറി ഹെൽത്ത് സെന്റർ, രോഗപ്രതിരോധ ചികിത്സ രംഗത്ത് ശക്തമായി പ്രവർത്തിക്കുന്ന പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ടി കാലയളവിൽ 88000/- രൂപയുടെ ആസ്തി പരിപാലനം നടത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. സർവ്വീസിൽ നിന്ന് വിരമിച്ച നിർവ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസറെ കണ്ടെത്താൻ ജീവനക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാലും ആസ്തി പരിപാലനം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്തിന് ഉത്തമ ബോധ്യമുള്ളതിനാലും മേൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.4 എച്ച്.എം നിർവഹണം നടത്തിയ പ്രോജക്റ്റ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2008-09 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ പ്രോജക്ട് നം. 16/08-09 പ്രീപ്രൈമറി കുട്ടികൾക്ക് പോഷകാഹാരം നൽകൽ എന്ന പ്രൊജക്റ്റിനു വേണ്ടി 172397/-രൂപയും പ്രോജക്റ്റ് നമ്പർ 17/8-9 പ്രീ പ്രൈമറി സ്കൂളുകളിലെ ആയ, അധ്യാപകർ എന്നിവർക്കുള്ള വേതനം ഇനത്തിൽ 56400/- രൂപയും പ്രോജക്റ്റ് നമ്പർ 18/8-9 വിദ്യാജ്യോതി പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 30,000 രൂപയും ചേർത്ത് ആകെ 2,58,797/- രൂപ ചില ചെലവു രേഖകളുടെ അഭാവത്തിൽ ഓഡിറ്റിൽ തടസ്സപ്പെടുത്തി കാണുന്നു. പ്രീ പ്രൈമറി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിന് ഉത്തമ ബോധ്യമുള്ളതിനാലും ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതും നിർവ്വഹണ ഉദ്യോഗസ്ഥനായ സോമശേഖരൻ ഉണ്ണിത്താൻ എന്ന അധ്യാപകൻ മരണപ്പെട്ടതിനാലും മേൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.6 വി.ഇ.ഒ നടപ്പിലാക്കിയ പദ്ധതികൾ എ) ഭവന നിർമ്മാണ പദ്ധതികൾ പൂർത്തീകരിച്ചിട്ടില്ല ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2008-09 വാർഷിപ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ വിവിധ ഭവന നിർമ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട പരാമർശത്തിൽ ക്രമനം. 2-ൽ ശ്രീമതി. തുഴസി, അത്തിയറ, പുതുവൽപുത്തൻവീട്, ശ്രീമതി. മഞ്ചു. എസ് കിഴക്കുംകര , ഹരിജൻ കോളനി മീനാങ്കൽ, എന്നീ ഗുണഭോക്താക്കൾ എസ്.സി ഭവന നിർമ്മാണ ആനുകൂല്യത്തിൽ 2011-12 വാർഷിക പദ്ധതിയിലെ സ്പിൽ ഓവർ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്ന ഇ.എം.എസ്/എസ്.സി ഭവന പദ്ധതി പ്രകാരം ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മോണിറ്ററിംഗ് സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത പരാമർശത്തിൽ ക്രമനമ്പർ 3-ൽ ശ്രീമതി എസ്. വസന്ത, ബിനു ഭവൻ, മഞ്ചാടി നിന്നവിള, തേവീയാരുകുന്ന് എന്നയാളും, ശ്രീമതി ശ്രീജ. എൽ, ബൈജു ഭവൻ തേവീയാരുകുന്ന് എന്നീ ഗുണഭോക്താക്കൾ 2011-12 വാർഷിക പദ്ധതിയിലെ സ്പിൽ ഓവർ പ്രോജക്റ്റ് പ്രകാരം ഇ.എം.എസ്- എസ്.ടി ഭവന നിർമ്മാണം പദ്ധതിയിലുൾപ്പെടുത്തി ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ ടി പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ചും ഭവന നിർമ്മാണം ജനറൽ - പ്രസ്തുത പരാമർശത്തിൽ ക്രമനമ്പർ 1 ശ്രീമതി. ഓമന.എ വാറു വിളാകത്ത് വീട് എന്ന വ്യക്തിയോട് ഈ കാലയളവിൽ നിർവ്വഹണ ഉദ്യോഗസ്ഥർ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഗുണഭോക്താവ് വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിൽ സഹകരിച്ചില്ല. ടിയാൻ സാമ്പത്തികമായി അവശതയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ആളും മക്കളുപേക്ഷിക്കപ്പെട്ട ടിയാൻ ഇപ്പോൾ മരണപ്പെട്ട വിവരം കമ്മിറ്റിക്ക് ഉത്തമ ബോധ്യമുളളതിനാലും ഇയാളിൽ നിന്നും കൈപ്പറ്റിയ തുക നിയമാനുസരണം ഈടാക്കാൻ സാധിക്കുന്നില്ലായെന്നുള്ള വിവരം റിപ്പോർട്ട് ചെയ്തു കൊള്ളുന്നു. ക്രമനമ്പർ 2-ൽ ഉൾപ്പെടുന്ന ശ്രീമതി. രാധാ. സി ഈഞ്ചപ്പുരി (ഭവനനിർമ്മാണം എസ്. സി) എന്നയാൾ ആനുകൂല്യം കൈപ്പറ്റിയിട്ടും ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. എന്നാൽ ടിയാൾ മരണപ്പെട്ടുപോയിട്ടുള്ള വിവരം റിപ്പോർട്ട് ചെയ്തുകൊണ്ട് പരാമർശം ഒഴിവാക്കുന്നതിന് അഭ്യർത്ഥിച്ചും ക്രമനമ്പർ 4-ൽ (ആശ്രയ ഭവന നിർമ്മാണം) ശ്രീമതി. വിലാസിനി, തോട്ടരികത്ത് വീട്, എന്ന ഗുണഭോക്താവ് ആശ്രയ ഭവന നിർമ്മാണ പ്രകാരം ആനുകൂല്യം കൈപ്പറ്റിയെങ്കിലും ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിനുമുമ്പ് മരണപ്പെട്ടു പോയിട്ടുള്ളതും, ആയതിനാൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലാത്തതുമാണ്. 10 വർഷത്തിലേറെ പഴക്കമുള്ള ഭവനനിർമ്മാണം ആയതിനാൽ ഈ കുടുംബാംഗങ്ങളെ കണ്ടെത്താനും സാധിച്ചിട്ടില്ല. ശ്രീമതി. ഐഷാ ബീവി, മലയൻതേരി, തടത്തരികത്ത് വീട്, എന്നയാൾ 2009-10 വീട് നിർമാണം പൂർത്തിയാക്കിയെങ്കിലും മരണപ്പെട്ടുപോയതിനാൽ ബാക്കി തുക വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല, അവകാശികൾ ആരൊക്കെയെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആയതിനാൽ ടി പരാമർശങ്ങളും ഒഴിവാക്കി നൽകുന്നതിനു അഭ്യർത്ഥിച്ചും ശ്രീമതി. കെ രാജമ്മ, തടത്തരികത്ത് വീട്, ശ്രീമതി. ഷറീബാ ബീവി, ഐത്തി. മേക്കുംകര എന്ന വ്യക്തികളും വീടിൻറെ മേൽക്കൂര ഷീറ്റ് മേഞ്ഞ് താമസ യോഗ്യമാക്കിട്ടുണ്ട്. മേൽ പരാമർശങ്ങൾ 10 വർഷത്തിലേറെ പഴക്കമുള്ളതായതിനാലും ആനുകൂല്യം കൈപ്പറ്റിയിട്ടുളള ഗുണഭോക്താക്കൾ അർഹരായിരുന്നെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യമുളളതിനാലും റിപ്പോർട്ട് പരിഗണിച്ച് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//