Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട എം.സി.എഫ് യൂണിറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിയുടെ നിർവ്വഹണത്തിന് വലിയകലുങ്ക് വാർഡിലെ വെട്ടിച്ചാംകുന്ന് എന്ന സ്ഥലമാണ് ഏറ്റെടുത്തിരുന്നത്. എന്നാൽ പ്രസ്തുത സ്ഥലത്ത് വസ്തു സംബന്ധമായ തടസ്സം വന്നതിനാലും സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂർത്തീകരിയ്ക്കാൻ കഴിയാത്ത സാഹചര്യമായതിനാലും എംസിഎഫ് അടിയന്തിരമായി സ്ഥാപിക്കേണ്ടതിൻറെ സാഹചര്യം യോഗം ചർച്ച ചെയ്തു.ആയത് പ്രകാരം പഞ്ചായത്ത് ഓഫീസിന് സമീപത്തുളള കൺവെർജൻസ് സെൻറർ-ന് സമീപം എംസിഎഫ് നിർമ്മാണം നടത്തുന്നതിനുളള തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//