22/04/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
3.3 പാരാ :- വയറിംഗ്, പ്ലംബിംഗ് പ്രവർത്തികൾ - കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല ആര്യനാട് പഞ്ചായത്തിന്റെ 2009/10 വാർഷിക പദ്ധതിയിൽ എച്ച്.ആർ.ഡി.സി വയറിങ് പ്ലംബിംഗ് ജോലികൾ ചെയ്തയിനത്തിൽ 18620/- രൂപയും അഗ്രോ ക്ലിനിക്കിൽ വയറിംഗ് ചെയ്തയിനത്തിൽ 7545/-രൂപയും ഉൾപ്പെടെ ആകെ 26165/- രൂപയുടെ പ്രവർത്തികൾ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തി പൂർത്തീകരിച്ചതായി ഉത്തമബോധ്യമുളളതാണ്. ടി തുകയുടെ എസ്റ്റിമേറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാകാത്ത സാഹചര്യത്തിലാണ് തുക തടസ്സപ്പെടുത്തിയത് . ടി സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിൻറെ കാർഷിക വികസനത്തിനും മാനുഷിക വിഭവശേഷി വർദ്ധിപ്പിക്കുന്നതിനുമായി സ്ഥാപിതമായതാണെന്നും പൊതുജനങ്ങൾക്ക് അഭിമാനകരമായ സേവനങ്ങൾ നൽകാൻ ഗ്രാമപഞ്ചായത്തിന് സാധിക്കുകയും ചെയ്തതായി കമ്മിറ്റി വിലയിരുത്തുകയും മേൽ തടസ്സം നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിയ്ക്കണമെന്ന് സംസ്ഥാന ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു. 3.5 പരിരക്ഷ-കിടപ്പിലായ രോഗികൾക്ക് വീട്ടിൽ ചെന്നുള്ള ചികിത്സ രേഖകൾ ഹാജരാക്കിയില്ല തുക തടസ്സപ്പെടുത്തുന്നു. ആര്യനാട് പഞ്ചായത്തിന്റെ 2009/10 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പ്രോജക്ട് നമ്പർ 152 പ്രകാരം 118953/- രൂപ (അടങ്കൽ തുക 125000/-) ചിലവാക്കിയതായി കാണുന്നു. മലയോര ഗ്രാമപഞ്ചായത്തായ ആര്യനാടിന്റെ വിവിധ വാർഡുകളിലുള്ള നിരാലംബരും നിർദ്ധനരുമായ കിടരോഗികളെ കണ്ടെത്തി വീട്ടിൽ ചെന്ന് അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സാസഹായ ഉപകരണങ്ങളും വിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർണമായും ഗ്രാമപഞ്ചായത്ത് അറിവോടും മേൽനോട്ടത്തിലും കൂടി തന്നെയാണ് പൂർത്തീകരിച്ചത്. നിർദ്ധനരായ രോഗികളുടെ പരിരക്ഷയ്ക്കും ചികിത്സയ്ക്കും വേണ്ടി ചെലവഴിച്ചതിൻറെ കുറച്ചു ഭാഗം ടി പ്രോജക്ടിൻറെ നിർവ്വഹണാവശ്യത്തിനുളള സ്റ്റേഷനറി വാങ്ങുന്നതിന് ചെലവഴിച്ചതായി ഗ്രാമപഞ്ചായത്തിന് ഉത്തമബോദ്ധ്യം വന്നിട്ടുള്ളതുമാണ്. മാത്രവുമല്ല നിർവഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസർ സർവ്വീസിൽ നിന്നും വിരമിച്ചു പോയിട്ടുള്ളതും ആളെ കണ്ടെത്താൻ കഴിയാതെയും വന്ന സാഹചര്യത്തിൽ പരാമർശം ഒഴിവാക്കി നൽകുന്നതിന് ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//