Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തേവിയാരുകുന്ന് പ്രദേശത്ത് നിലവിലുണ്ടായിരുന്ന KSRTC ബസ്സ് റൂട്ടുകൾ നിലവില്‍ നിർത്താലാക്കിയിരിക്കുന്നതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് താഴെപ്പറയും പ്രകാരം 2 KSRTC ബസ്സ് റൂട്ടുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് KSRTC അധികാരികളോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 7:05 -ന് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 7:30 – ന് മീനങ്കല്‍, കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ്‌ 7:30- ന് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് മീനങ്കല്‍ , കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//