Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാള്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാള്‍ ടി വാര്‍ഡിലെ താമസക്കാരിയായ ശ്രീമതി പ്രീത എസ്സ് ന് 17.08.2023 ന് മകളുടെ വിവാഹം നടത്തുന്നതിന് വിട്ട് നല്‍കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷക പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആളായതിനാലും , പട്ടിക വര്‍ഗ്ഗ സെറ്റില്‍മെന്‍റിലെ താമസക്കാരിയായതിനാലും കമ്മ്യൂണിറ്റി ഹാളിന് വാടകക്ക് നല്‍കുന്നതിനുള്ള ഭൌതിക സൌകര്യങ്ങള്‍ പൂര്‍ണമായും ഇല്ലാത്തതിനാലും ടിയാളുടെ അപേക്ഷ പരിഗണിച്ച് വിവാഹം നടത്തുന്നതിന് ഹാള്‍ സൌജന്യമായി വിട്ട് നല്‍കുന്നതിനും തേവിയരുകുന്ന് കമ്മ്യൂണിറ്റി ഹാളിന്‍റെ വാടക നിശ്ചയിക്കുന്നതിന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍, ST പ്രൊമോട്ടര്‍, ഊരുമൂപ്പന്‍, വാടക സംബന്ധിച്ച സെക്ഷന്‍ കൈകാര്യം ചെയ്യുന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരെ ഉള്‍പ്പെടുത്തി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷനായി സബ് കമ്മറ്റി രൂപീകരിച്ചും, കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനത്തിന് ബൈല തയ്യാറാക്കി പഞ്ചായത്ത് കമ്മറ്റിക്ക് സമര്‍പ്പിക്കുന്നതിന് ടി. കമ്മറ്റിയെ ചുമതലപ്പെടുത്തിയും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//