Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും പലരും വൃക്ഷങ്ങള്‍ മുറിച്ച് നീക്കി/ അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കി അപകടം ഒഴിവാക്കാന്‍ തയ്യാറാവാത്ത സാഹചര്യം നിലവിലുള്ളതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും ആയതിനനുസൃതമായ നടപടി സ്വീകരിക്കാത്തവര്‍ക്കെതിരേ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238, 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ അനുശാസിക്കുംപ്രകാരമുള്ള തുടര്‍നടപടി അടിയന്തിരമായി കൈക്കൊള്ളുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//