04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ ഏജൻസിയായ WAPCOS ഗ്രാമപഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിരുന്നതും, എന്നാൽ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും WAPCOS തുടർനടപടികൾ സ്വീകരിക്കുകയോ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലാത്തതുമായ സാഹചര്യത്തിൽ APJ അബ്ദുൾകലാം സ്റ്റേഡിയ നിർമ്മാണപ്രവൃത്തിയുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോയിട്ടുള്ളതുമാണ്. ഗ്രാമപഞ്ചായത്തിൽ നിന്നും മുൻകൂറായി കൈപ്പറ്റിയ 5 ലക്ഷം രൂപ WAPCOS നോട് തിരികെ ആവശ്യപ്പെട്ടപ്പോൾ ടി തുകയിൽ നിന്നും 2.5 ലക്ഷം രൂപ ടി പദ്ധതിയ്ക്കായി DPR തയ്യാറാക്കിയ വകയിൽ ചെലവായിട്ടുള്ളതും ആയത് കിഴിച്ച് ബാക്കിയുള്ള 2.5 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിൽ തിരികെ ഒടുക്കുന്നതിന് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ടി 2.5 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിൽ അടിയന്തിരമായി ഒടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും WAPCOS തയ്യാറാക്കിയ DPR ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുന്നതിനും WAPCOS നോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//