Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കരാർ വയ്ക്കുന്നത് സംബന്ധിച്ച് സി.ഡി.എസ് ചെയർപേഴ്‌സൺ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ, മാർക്കറ്റിംഗ് ഔട് ലെറ്റ്, ഫിറ്റ്നസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ കരാർ കാലാവധി അവസാനിച്ചിട്ടുള്ളതിനാല്‍ കരാർ പുതുക്കുന്നതിന് 6/10/2025-ലെ സി.ഡി.എസ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി സി.ഡി.എസ് ചെയര്‍പേഴ്സന്‍ അറിയിച്ചിട്ടുള്ളതിനാല്‍ തുടര്‍ന്നുള്ള 6 വര്‍ഷത്തേക്ക് കരാർ പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//