04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പുതിയതായി ആരംഭിച്ച ചൈതന്യ ബഡ്സ് സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. ആയതിന്റെ പ്രവർത്തനം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. നിലവിൽ 23 പേർ അഡ്മിഷൻ എടുത്തിട്ടുണ്ട്. ആര്യനാട് പഞ്ചായത്ത് പ്രദേശത്തും ആര്യനാട് പഞ്ചായത്തുമായി ബന്ധപ്പെട്ട് കിടക്കുന്ന സമീപ പഞ്ചായത്തുകളിലെ സമീപ പ്രദേശത്തുള്ളവർക്കും ബഡ്സ് സ്കൂൾ പ്രവർത്തനം ലഭിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ നടന്നു വരുന്നു. നിലവിൽ വാഹനം വാടകയ്ക്കെടുത്താണ് ബഡ്സ് സ്കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നത്. ഇത് നിലവിൽ പഞ്ചായത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടാണ്. ബഡ്സ് സ്കൂളിന് സ്വന്തമായി വാഹനം ഉണ്ടാകുന്നത് സ്ഥാപനത്തിൻറെ പ്രവർത്തനത്തിനും അവിടെ എത്തിച്ചേരുന്ന കുട്ടികൾക്കും കൂടുതൽ ഗുണകരമാണെന്നും എന്നാൽ ഉടനടി സ്വന്തം നിലയിൽ പഞ്ചായത്തിന് വാഹനം വാങ്ങുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നും വിലയിരുത്തി. പ്രസ്തുത സാഹചര്യത്തിൽ ആര്യനാട് പഞ്ചായത്ത് ഉൾക്കൊള്ളുന്ന അരുവിക്കര നിയോജകമണ്ഡലത്തിലെ നിയമസഭാംഗം അഡ്വ. ജി. സ്റ്റീഫൻ അവർകളോട് വാഹനം അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഭ്യർത്ഥിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//