04/09/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമകേന്ദ്രങ്ങളിൽ ഗ്രാമസഹായികളായി സേവനം ചെയ്യുന്ന വ്യക്തികൾക്ക് ഓണറേറിയം നൽകുന്നതിന് പഞ്ചായത്ത് പദ്ധതി രൂപീകരിക്കുകയും ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രസ്തുത പദ്ധതി നൂതനപദ്ധതിയായി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി മാത്രമേ നടപ്പിലാക്കാൻ കഴിയൂ എന്ന് പ്ലാനിങ് കമ്മിറ്റിയുടെ നിർദ്ദേശം സ്വീകരിച്ച്, പ്രസ്തുത പദ്ധതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിനായി അയക്കുന്നതിനും കഴിഞ്ഞ സാമ്പത്തിക വർഷം കോ-ഓർഡിനേഷൻ കമ്മിറ്റി സമാന പദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ച് ഓണത്തോട് അനുബന്ധിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ലഭ്യമല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഒരാൾക്ക് 2000/- രൂപ ക്രമത്തിൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് അഡ്വാൻസായി ഓണറേറിയം അനുവദിക്കുന്നതിനും പദ്ധതി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയിൽ നിന്നും പ്രസ്തുത തുക റിക്കുപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//