Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡിലെ പറണ്ടോട് സ്കൂൾ റോഡ് പുനരുദ്ധാരണം എന്ന പദ്ധതി ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി വിശദമായി ചർച്ചചെയ്തു. പ്രസ്തുത പദ്ധതിയ്ക്ക് 2 ടെണ്ടറുകൾ ലഭിക്കുകയും ശ്രീ. മോഹനചന്ദ്രൻ എസ്റ്റിമേറ്റ് നിരക്കിലും ശ്രീ. അനിൽകുമാർ 2 ശതമാനം ഉയർന്ന നിരക്കിലും ആണ് ടെണ്ടർ ചെയ്തിട്ടുള്ളത്. ഇതിൽ എസ്റ്റിമേറ്റ് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ശ്രീ. മോഹനചന്ദ്രൻ എന്നയാളുടെ ടെണ്ടർ അംഗീകരിക്കുന്നതിനും ടിയാളുമായി നെഗോഷ്യേറ്റ് ചെയ്ത് പരമാവധി തുക കുറച്ച് രേഖമൂലം എഴുതി വാങ്ങി ടിയാളുമായി കരാറിൽ ഏർപ്പെട്ട് ടി പ്രദേശത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി പണി പൂർത്തിയാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എഞ്ചനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//