Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തിലെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് റിപ്പോർട്ടിൻമേൽ തയ്യാറാക്കിയ മറുപടി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു. പ്രൊഫോര്‍മ-1 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റ് വര്‍ഷം-2022-23 ഭാഗ നമ്പര്‍ ഖണ്ഡിക നമ്പര്‍ ഖണ്ഡിക സംക്ഷിപ്തം പഞ്ചായത്തിന്‍റെ മറുപടി തീരുമാനം സഹിതം 1-1-3 വാര്‍ഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിട്ടില്ല. ILGMS റിപ്പോർട്ടിൽ B1 Schedule ഉൾപ്പെട്ടിട്ടുണ്ട് എന്നാൽ ആയതിന്റെ വിശദ വിവരങ്ങൾ ലഭിക്കുന്നില്ല. ആയത് IKM -ന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ്. 1-1-4 ക്യാഷ് ഫ്ലോ പത്രികയിലെ തുകകള്‍ പൊരുത്തപ്പെടുന്നില്ല Cash Flow Statement Automatic ആയി ജനറേറ്റ് ആയി വരുന്ന റിപ്പോർട്ടാണെന്നും മേൽ അപാകത ഉണ്ടാകാതെ ശ്രദ്ധിക്കുന്നതാണ്. 1-1-5 ചെലവഴിക്കാന്‍ അവശേഷിക്കുന്ന ഗ്രാന്റ് തുകകളും അവ നിക്ഷേപിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടുകള്‍ പ്രകാരമുള്ള തുകകളും പൊരുത്തപ്പെടുന്നില്ല. മേൽ അപാകത 2023-24 വർഷത്തെ അക്കൌണ്ട് സിൽ ക്രമീകരിച്ചിട്ടുള്ളതാണ്. 1-1-7 വാര്‍ഷിക കണക്കുകളിലെ തുകകളെ സാധൂകരിക്കുന്ന രീതിയില്‍ ആവശ്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല DCB തയ്യാറാക്കി സൂക്ഷിക്കേണ്ട ഇനങ്ങളുടെ രജിസ്റ്റർ (ലൈസൻസ്, തൊഴിൽ നികുതി, ലേലം) അക്കൌണ്ട്സുമായി പൊരുത്തപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. ആയതിനാൽ പരാമർശം ഒഴിവാക്കാവുന്നതാണ്. 1-1-8 കുടിശ്ശിക തുകയ്ക്ക് അനുസൃതമായി പ്രൊവിഷന്‍ രേഖപ്പെടുത്തിയിട്ടില്ല ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, ഇന്ധന ചെലവ് എന്നിവയുടെ വർഷാവസാനത്തെ ബിൽ അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് ലഭിക്കുന്നത്. പ്രസ്തുത ചെലവുകളുടെ തുക Fixed Amount അല്ലാത്തതിനാൽ വ്യത്യാസപ്പെടുമെന്നുള്ളതിനാലാണ് പ്രൊവിഷൻ രേഖപ്പെടുത്താതിരുന്നത്. വരും വർഷങ്ങളിൽ പ്രൊവിഷൻ ഉൾപ്പെടുത്തുന്ന കാര്യം ശ്രദ്ധിക്കുന്നതാണ്. 1-1-9 വര്‍ഷാന്ത്യത്തില്‍ സ്റ്റോക്ക് മൂല്യനിര്‍ണയം നടത്തുന്നില്ല- സ്റ്റോക്കുകളുടെ മൂല്യനിർണ്ണയം നടത്തി B-14 Stock in Hand (Inventories)- ൽ ഉള്‍പ്പെടുത്തിയിട്ടില്ല. വരും വർഷങ്ങളിൽ മേൽ അപാകത ഉണ്ടാകാതെ ശ്രദ്ധക്കുന്നതാണ്. 1-1-10 സമയബന്ധിതമായി ഡിമാന്റ് എന്‍ട്രികള്‍രേഖപ്പെടുത്തുന്നില്ല-കേരള പഞ്ചായത്ത് രാജ് അക്കൗണ്ട് ചട്ടങ്ങള്‍, ചട്ടം 17(2) പ്രകാരം ഗ്രാമപഞ്ചായത്തിന്റെ അക്രൂവല്‍ ചെയ്യേണ്ട വരുമാനങ്ങളുടെ‍ ഓരോ ഇനങ്ങളുടെയും പ്രതിമാസ ഡിമാന്റ്, ജേണല്‍ എന്‍ട്രി മുഖേന രേഖപ്പെടുത്തേണ്ടതുമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിമാസം വസ്തു നികുതിക്കും തൊഴില്‍ നികുതിക്കും ഡിമാന്റ് നടത്തിയിട്ടില്ല. 2022-23 വര്‍ഷാവസാനം മാത്രമാണ് എന്‍ട്രി രേഖപ്പെടുത്തിയിട്ടുള്ളത്. വിശദാംശം ചുവടെ ചേര്‍ക്കുന്നു. അക്രൂവല്‍ രേഖപ്പെടുത്തേണ്ട ഇനങ്ങളുടെ കൃത്യമായ വിവരം ലഭിക്കാത്തതിനാലാണ് വർഷാരംഭത്തിൽ തന്നെ Demand entry നടത്താത്തത്. മുൻ വർഷങ്ങളിലെ തുക രേഖപ്പെടുത്തി വർഷാരംഭത്തിൽ/പ്രതിമാസം അക്രൂവല്‍ എൻട്രി നടത്തുന്നതിനും വർഷാവസാനം ആവശ്യമായ ഭേദഗതി വരുത്തുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. 1-1-11 ആസ്തികൾ സൃഷ്ടിക്കുന്നതിലേക്കായി ചെലവഴിച്ച തുക " CAPITAL CONTRIBUTION" ശീർഷകത്തിലേക്ക് മാറ്റിയിട്ടില്ല തനത് ഫണ്ട് ഉപയോഗിച്ച് ആസ്തി സൃഷ്ടിക്കുമ്പോൾ തതുല്യമായ തുക Capital Contribution ലേയ്ക്ക് മാറ്റേണ്ടതില്ല. Income & Expenditure -ലെ Net balance gross deficit/Surplus ഓട്ടോമേറ്റിക്കായി Balance Sheet -ലെ ഫണ്ടിനോടൊപ്പം ചേർക്കുന്നുണ്ട്. 1-1-13 ജേണല്‍ വൌച്ചറുകളെ സാധൂകരിക്കുന്ന രീതിയില്‍ ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ല. ILGMS ൽ FMAP09 - ൽ ഫയൽ ജനറേറ്റ് ചെയ്ത് എന്താവശ്യത്തിനാണെന്ന് രേഖപ്പെടുത്തി സെക്രട്ടറി അപ്രൂവ് ചെയ്തതിന് ശേഷമാണ് ആവശ്യമായ ജേണല്‍ രേഖപ്പെടുത്തുന്നത്. ആയതിനാൽ വ്യക്തമായ വിവരം ഫയലിൽ രേഖപ്പെടുത്തുന്നുണ്ട്. 1-1-15 ചെലവ് തെറ്റായ ശീര്‍ഷകത്തില്‍ രേഖപ്പെടുത്തി- വരും വർഷങ്ങളിൽ പിഴവ് ഉണ്ടാകാതെ ശ്രദ്ധിക്കുന്നതാണ്. 1-1-16 സെക്രട്ടറിയുടെ പേരിലുളള ചുവടെ ചേര്‍ത്തിരിക്കുന്ന അക്കൌണ്ടിന്റെ വിവരങ്ങള്‍ ധനകാര്യപത്രികയില്‍ (RP40 Bയില്‍ ) ഉള്‍പ്പെടുത്തിയിട്ടില്ല. പ്രസ്തുത അക്കൌണ്ട് കൾ 2023-24 വർഷം ILGMS -ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1-1-17 ധനകാര്യപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുവടെ ചേര്‍ക്കുന്ന അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ ഓഡിറ്റിന് ലഭ്യമാക്കിയിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിൽ Co-operative Bank of Own Revenue Fund എന്നൊരു ബാങ്ക് അക്കൌണ്ട് നിലവിലില്ല. ഇത് സോഫ്റ്റ് വെയർ Error കാരണം Automtic ആയി ജനറേറ്റ് ആയതാണ്. ടി അക്കൌണ്ട് View ചെയ്യാനോ രേഖപ്പെടുത്തലുകൾ വരുത്താനോ പരിശോധിക്കാനോ സാധ്യമല്ല. ടി അക്കൌണ്ട് delete ചെയ്ത് നൽകുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. Canara Bank Own Fund Account പരിശോധനയ്ക്ക് ഹാജരാക്കിയിട്ടുണ്ട്. Canara Bank Rurban Mission Account മുൻ വർഷം Close ചെയ്തിട്ടുള്ളതാണ്. ടി Account ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. 1-1-19 വാര്‍ഷിക കണക്കുകളിലെ തുകകളും അതാത് രജിസ്റ്ററിലെ സംക്ഷിപ്തം ആയി ചേര്‍ത്തിട്ടുള്ള തുകകളും പൊരുത്തപ്പെടുന്നില്ല MGNREGS വിഭാഗത്തിലെ രജിസ്റ്റർ പ്രകാരം ഇനി ലഭിക്കുവാനുള്ള തുക 1983861/- രൂപയാണ്. ആയത് ബാങ്ക് സ്റ്റേറ്റ്മെന്റുകളുമായി പൊരുത്തപ്പെടുത്തിയിട്ടുള്ളതാണ്. വാർഷിക കണക്കുകൾ തയ്യാറാക്കുന്ന അവസരത്തിൽ ഉണ്ടായ പിശക് മൂലമാണ് തുക 2476632/- രൂപ എന്ന് കാണുന്നത്. മേൽ അപാകത വരുന്ന വർഷത്തെ അക്കൌണ്ട് സിൽ ക്രമീകരിക്കുന്നതും മേൽ അപാകതകൾ ഉണ്ടാകാതെ രജിസ്റ്ററുമായി പൊരുത്തപ്പെടുത്തി വരും വർഷങ്ങളിൽ വാർഷിക ധനകാര്യ പത്രിക സമർപ്പിക്കുന്നതുമാണ്. 1-1-20 പലിശയിനത്തിലെ തുക ലഭ്യമായിട്ടില്ല. ആഡിറ്റ് നിർദ്ദേശം അനുസരിച്ച് ബാങ്കിന് അറിയിപ്പ് നൽകുകകയും നിലവിൽ തനത് ഫണ്ട് അക്കൌണ്ട് ൽ പലിശ ലഭ്യമാകുകയും ചെയ്യുന്നുണ്ട്. 1-1-21 ഡിപ്രീസിയേഷന്‍ സ്റ്റേറ്റ്മെന്റ് ഓഡിറ്റിന് ലഭ്യമാക്കേണ്ടതാണ് ഡിപ്രീസിയേഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുിയാണ് വിവരം അക്കൌണ്ട് സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. System format ചെയ്തപ്പോൾ ടി വിവരം നഷ്ടപ്പെട്ടു. വരും വർഷങ്ങളിൽ അക്കൌണ്ട്സ് തയ്യാറാക്കുന്ന അവസരത്തിൽ വിവിധ സ്റ്റേറ്റ്മെന്റുകളുടെ ഫിസിക്കൽ കോപ്പി കൂടി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നതാണ്. 1-1-23 Benificary Contribution എന്ന ശീര്‍ഷകത്തിലെ വരവ് ചെലവ് നീക്കിയിരിപ്പുകള്‍ പൊരുത്തപ്പെടുന്നില്ല. വിശദാംശം ചുവടെ Benificary Contribution Own Fund -ൽ നിന്നും തിരികെ നൽകിയത് സുലേഖയിൽ ചെലവ് കാണിക്കാൻ വിട്ടു പോയതിനാലാണ് സുലേഖയിൽ ചെലവ് കുറഞ്ഞ് വന്നിട്ടുള്ളത്. വരും വർഷങ്ങളിൽ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്ന അവസരത്തിൽ മേൽ അപാകത ഉണ്ടാകാതെ ശ്രദ്ധിക്കുന്നതാണ്. 1-1-24 ആസ്തിയിനത്തില്‍ ലഭ്യമാകേണ്ട തുക ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയില്ല ആര്യനാട് ഗ്രാമപഞ്ചായത്തിന് E- Tender Forum വിലയിനത്തിൽ ലഭിക്കേണ്ട തുക എത്രയാണെന്ന് കൃത്യമായി അറിയാത്തതിനാലാണ് പ്രൊവിഷൻ രേഖപ്പെടുത്താതിരുന്നത്. വരും വർഷങ്ങളിൽ പ്രൊവിഷൻ ഉൾപ്പെടുത്തുന്ന കാര്യം ശ്രദ്ധിക്കുന്നതാണ്. ഗ്രാമപഞ്ചായത്തിന് പ്രസ്തുത ഇനത്തിൽ ലഭിക്കേണ്ട തുക ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്. 1-1-26 LGTSB ട്രഷറി അക്കൌണ്ടിന്റെ ഫെബ്രുവരി 2023 ലെ റീ കണ്‍സിലിയേഷന്‍ പത്രിക പ്രകാരമുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു ഓരോ മാസത്തെയും റികൺസിലിയേഷൻ ചെയ്യുമ്പോൾ Accounts -ൽ രേഖപ്പെടുത്താത്ത വരവ് ചെലവുകൾ Directly credit ആയും Directly debit ആയും എൻട്രി നടത്തുന്നു. ഇത്തരത്തിലുള്ള വരവുകളും ചെലവുകളും Direct transaction - ആയി എൻട്രി നടത്തി ക്രമീകരിച്ചത് മാർച്ച് മാസത്തിലാണ്. Cheque deposited but not cleared ഇനത്തിലുള്ള 2260119/- രൂപയും 2022-23 ലെ വരവിനങ്ങളാണ്. ആയത് മാർച്ച് മാസത്തിൽ Directly credited ആയി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അതാത് മാസം തന്നെ റികൺസിലിയേഷൻ നടത്തുകയും അതാത് മാസം തന്നെ Directly credited ആയി ലഭിക്കുന്ന വരവുകളും Directly debited ആയിട്ടുള്ള ചെലവുകളും കൃത്യമായി രേഖപ്പെടുത്തി പോരുന്നുണ്ട്. അക്കൌണ്ട് സിൽ ഉണ്ടായ പോരായ്മകൾ വരും വർഷങ്ങളിൽ ഉണ്ടാകാതിരിക്കുവാൻ ആവശ്യമായ ജാഗ്രത പുലർത്തുന്നതാണ്. 1-2 ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് , റിവൈസ്ഡ് ബജറ്റ് എന്നിവ സംബന്ധിച്ച വിവരം ബജറ്റ് മാനുവൽ പ്രകാരം നിശ്ചയിച്ചിട്ടുള്ള സമയനിബന്ധനകൾ, ബജറ്റ് ഫയൽ, പുതിയ വരുമാനങ്ങൾ കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ, മറ്റ് പോരായ്മകൾ നികത്തൽ എന്നിവ കർശനമായി പാലിക്കുവാൻ വരും വർഷങ്ങളിൽ ശ്രദ്ധിക്കുന്നതാണ്. പ്രതീക്ഷിതമായ വരവ് ചെലവു കണക്കുകളാണ് ബജറ്റിൽ രേഖപ്പെടുത്തുന്നത്. എന്നാൽ ചില അവസരങ്ങളിൽ പ്രതീക്ഷിത കണക്കുകളും യഥാർത്ഥ കണക്കുകളുമായി വളരെയധികം അന്തരം വരാറുണ്ട്. യാഥാർത്ഥ്യവുമായി പൊതുത്തപ്പെടുന്ന ബജറ്റ് തയ്യാറാക്കുവാനും മേൽ അപാകത പരിഹരിക്കുവാനും വരിം വർഷങ്ങളിൽ ശ്രദ്ധിക്കുന്നതാണ്. 1-6-1 സാമൂഹ്യസുരക്ഷാപെന്‍ഷന്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല ഓഡിറ്റ് നിർദ്ദേശം 02.08.2021 ലെ 63/2021/ധന സർക്കുലർ എന്നിവ പ്രകാരം മരണം രജിസറ്റർ ചെയ്യപ്പെട്ടവരിൽ ആരും തന്നെ പെൻഷൻ കയ്യപ്പറ്റിയിട്ടില്ലയെന്ന് സാക്ഷ്യപത്രം നിലവിൽ അപ് ലേഡ് ചെയ്യുന്നുണ്ട്. പെൻഷൻ നേരിട്ട് ബാങ്ക് അകൌണ്ടിലേക്ക് ട്രാൻഫർ ചെയ്യപ്പെടുന്ന ഗുണഭോക്താക്കളുടെ കാര്യത്തിൽ മരണപ്പെട്ടവരെയും പുനർവിവാഹം ചെയ്യത വിധവാ പെൻഷൻ ഗുണഭോക്താക്കളെയും മരണ രജിസ്റ്റർ പരിശോധിച്ചും അംഗനവാടി/ ആശ വർക്കർ എന്നിവരിൽ നിന്നും വിവരശേഖരണം നടത്തിയും സമയ ബന്ധിതമായി ഡാറ്റ ബെയ്സിൽ നിന്നും ഒഴിവാക്കുന്നുണ്ട്. 1-8 ആഭ്യന്തരനിയന്ത്രണം ഫ്രണ്ട് ഓഫീസ് മോണിറ്ററിംഗ് സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പരാതി രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്, സ്റ്റാഫ് മീറ്റീംഗ് കൃത്യമായ ഇടവേളകളിൽ കൂടുകയും വസ്തു നികുതി ശേഖരണം തനത് വരുമാനം മെച്ചപ്പെടുത്തൽ എന്നിവ ചർച്ച ചെയ്യുകയും നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. 2024-25 വർഷം ബഡ്സ് സ്കൂൾ ആരംഭിച്ചിട്ടുണ്ട്. ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക എന്നവ തയ്യറാക്കുമ്പോൾ ഓഡിറ്റ് നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കുന്നതാണ്. 1-9-1 MGNREGS പ്രവൃത്തികള്‍ക്ക് ഇ- ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. 2021-22 സാമ്പത്തിക വർഷത്തെ മെറ്റീരിയല്‍ വർക്കുകളുടെ മെറ്റീരിയല്‍ സപ്ളെ ചെയ്യുന്നതിനായുള്ള ടെണ്ടർ നടപടികള്‍ 03/02/2022 നാണ് ആരംഭിച്ചിരിയ്ക്കുന്നത്. ടെണ്ടർ നടപടികള്‍ സ്വീകരിക്കാന്‍ ഇത്രയും കാലതാമസം നേരിടാനുള്ള കാരണം നിർവഹിച്ച പ്രവൃത്തികളുടെ ഫണ്ട് കിട്ടാന്‍ കാലതാമസം നേരിട്ടതിനാലാണ്. 1-9-2 MGNREGS പ്രവൃത്തി നിര്‍വഹണത്തിലെ അപാകതകള്‍ 1) ജി.ഒ (ആർ ടി) നം 2487/2016 ത.സ്വ.ഭ.വ തീയതി 20.08.2016 ഖണ്ഡിക 3.4.2.3 പ്രകാരം 5 ലക്ഷത്തിലധികം വരുന്ന വാങ്ങലുകള്‍ക്ക് ഇ- ടെണ്ടർ സ്വീകരിയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ടെണ്ടർ നിബന്ധനകളില് ദർഘാസുകള് സംബന്ധിച്ച് PWD/LSGD ഡിപ്പാർട്ടുമെന്‍റുകളിലെ നിലവിലുള്ള വ്യവസ്ഥകള്‍ ബാധകമായിരിയ്ക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ 28 പ്രവൃത്തികളിലായി 1,23,39,895/- രൂപയുടെ മെറ്റീരിയല്‍ സപ്ളെ ചെയ്യാന്‍ ഇ-ടെണ്ടർ ചെയ്യുന്ന അവസരത്തില്‍ വിവിധയിനം മെറ്റീരിയല്‍ പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റിന് അനുസൃതമായി പ്രവൃത്തി ആരംഭിയ്ക്കുന്ന ഓർഡർ നല്കി മെറ്റീരിയല്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിയ്ക്കുന്നതുമാണ്. 2) 28 പ്രവൃത്തികളിലായി ടെണ്ടർ ക്ഷണിച്ച് ടെണ്ടർ ലഭ്യമായതിനുശേഷം ആയതി ക്യാന്‍സല്‍ ചെയ്ത് ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകം ടെണ്ടർ ലഭ്യമാക്കണമെന്ന് നിശ്ചയിച്ച് വീണ്ടും ടെണ്ടർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.പ്രസ്തുത ടെണ്ടർകള്‍ക്കൊന്നും മത്സര സ്വഭാവം ഇല്ല.സിഗ്മ സോണ്‍ എന്ന ഏജന്‍സി 6.14 എന്നീ വാർഡുകളിലെ വർക്ക് ഒഴികെയുള്ള വർക്കുകള്‍ക്ക് മാത്രമായി ടെണ്ടർ സമർപ്പിച്ചിരിയ്ക്കുന്നു.മറ്റ് രണ്ട് ഏജന്‍സികള് 6.14 എന്നീ വാർഡുകളിലെ വർക്കുകള്‍ക്ക് മാത്രമായി ടെണ്ടർ സമർപ്പിച്ചിരിയ്ക്കുന്നു.മത്സര സ്വഭാവത്തിന്‍റെ വസ്തുത ഇതില്‍ നിന്നും നിർവ്വഹിച്ചിട്ടുള്ളത്.ടെണ്ടർ നല്കിയ പ്രവൃത്തികള് 25 ശതമാനം മാത്രമാണ് നിർവ്വഹിച്ചിട്ടുള്ളത്.പ്രവൃത്തി നിർവഹണവുമായി ആവശ്യമായ തുടർനടപടികള്‍ സ്വീകരിച്ച് പ്രവൃത്തി നിർവഹണം നടത്താതിരുന്നതിനു കാരണം നിർവഹിച്ച പ്രവൃത്തികളുടെ ഫണ്ട് കിട്ടാന്‍ കാലതാമസം നേരിട്ടതിനാലാണ്. 3) MGNREGS പ്രവര്‍ത്തികളില്‍‍ ലേബര്‍ മെറ്റീരിയല്‍ റേഷ്യോ 60:40 ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും MGNREGS വെബ്സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് ആര്യനാട് പഞ്ചായത്തില്‍ 2022-23 ലെ ലേബര്‍ മെറ്റീരിയല്‍ റേഷ്യോ 88:12 ആണ്. 4) കരാറുകാര്‍ക്ക്, സിമന്‍റിന് മാര്‍ക്കറ്റ് വിലയേക്കാള്‍ അധികം തുക അനുവദിച്ചിരിക്കുന്നു.തൊഴിലുറപ്പുപദ്ധതി പ്രകാരം നിര്‍വ്വഹണം നടത്തിയ മെറ്റീരിയല്‍ പ്രവര്‍ത്തികളുടെ വിശദമായ എസ്റ്റിമേറ്റ് പരിശോധിച്ചപ്പോള്‍ കോഡ് 0367 പ്രകാരം ഒരു ടണ്‍സിമന്‍റിന് 11520/-രൂപയാണ്. ഇത് പ്രകാരം 50 കിലോയുള്ള ഒരു പായ്ക്കറ്റ് സിമന്‍റിന്‍റെ വില 576/- രൂപ വരും ,ഇതാണെങ്കില്‍ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ വളരെയധികം ഉയര്‍ന്ന നിരക്കുമാണ്. 17.08.2022 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ദതി (കേരളം) മിഷന്‍ ഡയറക്ടറുടെ കത്തില്‍,ആലപ്പുഴ ഓംബുഡ്സ്മാന്‍റെ 08.07.2022 തീയതിയിലെ OMB/ALP/AW20/2022 നമ്പര്‍ കത്തിന്‍റെ അടിസ്ഥാനത്തില്‍ സിമന്‍റിന് സെക്യുര്‍ സോഫ്റ്റ് വെയറില്‍ ലോക്കല്‍മാര്‍ക്ക് നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നതിന് പാക്കറ്റിന് 630/-രൂപയാണെന്നും , എന്നാല്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് നിരക്ക് പാക്കറ്റിന് 430/- രൂപയില്‍ താഴെയാണെന്നതിനാലും , പാക്കഡ് കമ്മോഡിറ്റിയായ സിമന്‍റിന് പാക്കറ്റില്‍ രേഖപ്പെടുത്തിയ പരമാവധി തുകയെക്കാള്‍ അധികം നല്‍കി വാങ്ങാനാവില്ലസ്സതിനാലും , സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നതിനി ടെന്‍ഡര്‍ എടുക്കുന്ന കരാറുകാരന്‍,സിമന്‍റ് വിതരണം ചെയ്യുമ്പോള്‍ നല്‍കുന്ന GST ബില്ലില്‍, നല്‍കുന്ന ബ്രാന്‍റിന്‍റെ പേരും, യൂണിറ്റ് നിരക്ക്, പാക്കറ്റുകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണമെന്നും , ആയതിന്‍റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് നിരക്ക് മാത്രം അനുവദിക്കേണ്ടതാണെന്നുമ നിഷ്ക്കര്‍ഷിച്ചിട്ടുണ്. പ്രസ്തുത നിബന്ധന പാലിച്ചിട്ടില്ല. ഉദാഹരണം ചുവടെ ചേര്‍ക്കുന്നു. വര്‍ക്ക് കോഡ്& M book No: ഉപയോഗിച്ച സിമന്റിന്‍റെ അളവ് ബില്‍പ്രകാരമുള്ള നിര്ക്ക്(GSTഉള്‍പ്പെടെ) അനുവദിച്ച നിരക്ക് കൂടുതലായി നല്‍കിയ തുക RC/353112&247/22-23 342 പാക്കറ്റ് 422 576 52668 RC/353138&253/22-23 270 പാക്കറ്റ് 486 576 24300 5) ഭൂവികസനം, ജലസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തികളില്‍ പ്രവര്‍ത്തി ആരംഭിക്കുന്നതിന് മുന്‍പും പൂര്‍ത്തിയാക്കിയതിന് ശേഷവുമുള്ള ഫോട്ടോകള്‍ ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 6) ചെടി നഴ്സറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ഫയലുകള്‍ ആഡിറ്റിന് ലഭ്യമാക്കിയിട്ടുണ്ട്. മേൽ വിവരങ്ങൾ പരിഗണിച്ച് ആഡിറ്റ് പരാമർശങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1-11 തൊഴിൽനികുതി ഈടാക്കുന്നില്ല. അഭിഭാഷകർ, എഞ്ചിനീയർമാർ മറ്റ് പ്രൊഫഷണൽ ജോലികളിലേർപ്പെടുന്നവർ എന്നിവരിൽ നിന്നും തൊഴിൽ നികുതി ഈടാക്കുവൻ നടപടി സ്വീകരിക്കുന്നതാണ്. 1-11-1 റേഷൻ ഡിപ്പോ ലൈസന്‍സികളില്‍ നിന്നും തൊഴിൽ നികുതി ഈടാക്കുന്നില്ല. റേഷൻ ഡിപ്പോ ലൈസന്‍സികളില്‍ നിന്നും തൊഴിൽ നികുതി ഈടാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 1-11-2 കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കുന്നില്ല. കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കുവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 1-11-4 സ്ഥാപന നികുതി- ഈടാക്കിയിട്ടില്ല തൊഴിൽ നികുതി ഈടാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 1-12 ഷോപ്പിംഗ് കോപ്ലക്സുകളിലെ കടമുറികള്‍ ലേലം ചെയ്തു നല്‍കാത്തതു വഴി പഞ്ചായത്തിന് വരുമാന നഷ്ടം ആഡിറ്റ് നിർദ്ദേശം അനുസരിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതും തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്. 1-13 ഗേറ്റ് ഫീസ് പിരിവ്- 5.89 ലക്ഷം കുടിശ്ശിക ഈടാക്കുന്നില്ല മാർക്കറ്റ് ഗേറ്റ് ഫീസ് കുടിശ്ശിക ഈടാക്കുവാൻ Online RR നടപടി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പകർപ്പ് അനുബന്ധമായി ചേർക്കുന്നു. 1-13-1 ഗേറ്റ് ഫീസ് പിരിവ് - നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല മാർക്കറ്റ് ഗേറ്റ് ഫീസ് പൂർണ്ണമായും ഈടാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ലേല നടപടി ക്രമങ്ങൾ ശരിയായ രീതിയിൽ പാലിച്ചിട്ടുള്ളതാണ്. കുടിശ്ശിക ഉണ്ടാകുന്ന പക്ഷം കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ പ്രകാരം തുക ഈടാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 1-14-1 അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ഭക്ഷണം പാകം ചെയ്തും അല്ലാതെയും വില്ക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ് ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ഭക്ഷണ പദാർത്ഥങ്ങൾ അനാരോഗ്യകരമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുകയും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ലൈസൻസ് എടുപ്പിക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. 1-15 പഞ്ചായത്തു പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 50% ല്‍ അധികം സ്ഥാപനങ്ങളും FTE & OS ലൈസന്‍സ് എടുത്തിട്ടില്ല വാർഡ് തല ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ 628 ഓളം കെട്ടിടങ്ങളുടെ വിവരങ്ങൾ ട്രേഡേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീ, തൊഴിൽ നികുതി, എന്നിവ ഈടാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുന്നതാണ്. സഞ്ചയ സോഫ്റ്റ് വെയർ പ്രകാരം 100 ച.മീ വിസ്തീർണമുള്ള 1732 കെട്ടിടങ്ങൾ നിലവിലുണ്ട് . ആയതിൽ പൊളിച്ചു നീക്കിയിട്ടുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ്. ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീ, തൊഴിൽ നികുതി എന്നിവ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. 1-17-1 തറവിസ്തീര്‍ണ്ണത്തിന് ആനുപാതികമായി വസ്തു നികുതി ഈടാക്കുന്നില്ല. File No. 731/22, ഹരികുമാർ. പി, AP-13/617 D - (Total Plinth Area - 486.8 m2) ഓഡിറ്റ് പരാമർശത്തിന്റെ അടിസ്ഥാനത്തിൽ 194.78 വിസ്തീർണ്ണം രേഖപ്പെടുത്തിയ വാണിജ്യ ആവശ്യത്തിനുള്ള 200 ച.മീ തറ വിസ്തീർണ്ണ സൂപ്പർ മാർക്കറ്റ് വിനിയോഗ ഗണത്തിൽ ഉൾപ്പെടുത്തി നികുതി പുനർ നിർണ്ണയം നടത്തിയിട്ടുള്ളതാകുന്നു. ആയതുപ്രകാരം 2022-23 സാമ്പത്തിക വർഷം അടിസ്ഥാന വസ്തു നികുതി 14727/- രൂപ എന്നത് നികുതി പുനർനിർണ്ണയത്തിലൂടെ 2022-23 സാമ്പത്തിക വർഷം 18699/- വാർഷികനികുതി നിശ്ചയിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ 2022-23 സാമ്പത്തിക വർഷം ബാക്കി തുകയായ 4907/- രൂപ 6025511002070 എന്ന അക്കൌണ്ടിൽ 13/02/2024 തീയതി E-Payment ആയി ഒടുക്കിയിട്ടുണ്ട്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴുവാക്കി നൽകണമെന്ന് അപേക്ഷിക്കുന്നു. AP-13/617 E - (Total Plinth Area - 78.82 m2) വാർഷിക വസ്തു നികുതി 200 ചതുരശ്ര മീറ്ററിനു മുകളിലെ സൂപ്പർ മാർക്കറ്റ് എന്ന ഗണത്തിൽ ഉൾപ്പെടുത്തി നികുതി 2022-23 സാമ്പത്തിക വർഷം മുതൽ പുനർ നിർണ്ണയിച്ചു. ആയതു പ്രകാരം വാർഷിക വസ്തു നികുതി 4730/- എന്നത് 7567 എന്നായി പുനർ നിർണ്ണയിച്ചു. ആയതിന്റെ ബാക്കി തുകയായി 2979/- രൂപ 602551102071 എന്ന അക്കൌണ്ടിൽ 13/02/2024 തീയതി E- Payment ആയി ഒടുക്കിയിട്ടുള്ളതാകുന്നു. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. AP-13/617 F - (Total Plinth Area - 115.43 m2) - 2022-23, Tax 6580+329=6909, 200 ചതുരശ്രമീറ്ററിനു മുകളിലുള്ള സൂപ്പർമാർക്കറ്റ് എന്ന ഗണത്തിൽ ഉൾപ്പെടുത്തി 2022-23 സാമ്പത്തിക വർഷം നികുതി പുനർ നിർണ്ണയം നടത്തിയപ്പോൾ 2022-23 വാർഷിക നികുതി (10528+527) 11055 എന്നായി പുനർ നിർണ്ണയിക്കുകയും ആയതിന്റെ ബാലൻസ് തുക 1230400949 രസീതു പ്രകാരം 30/03/2024 തീയതി ഒടുക്കിയിട്ടുണ്ട്. AP-13/617 G - (Total Plinth Area - 97.77 m2), 2022-23 (Tax 5574+279) 5853, 200 ചതുരശ്രമീറ്ററിനു മുകളിൽ നികുതി പുനർ നിർണ്ണയം നടത്തുകയും 2022-23 സാമ്പത്തിക വർഷം നികുതി (8917+446) 9363 എന്ന് പുനർ നിർണ്ണയിക്കുകയും ആയതിന്റെ ബാക്കി തുക 1230400845 രസീതു പ്രകാരം 27/03/2024 തീയതി ഒടുക്കിയിട്ടുണ്ട്. AP-18/382 E - (Total Plinth Area - 100.42 m2) വാണിജ്യാവശ്യത്തിനുള്ള 100 ച.മീ മുകളിൽ തറ വിസ്തീർണ്ണം ഉള്ള ഹോട്ടൽ. റെസ്റ്റോറന്റ്, ഷോപ്പ് എന്ന ഗണത്തിൽ നികുതി പുനർ നിർണ്ണയം നടത്തുകയും 6026+302 എന്നത് നികുതി പുനർ നിർണ്ണയത്തിലൂടെ 7593 (7231+362) എന്നു നികുതി നിർണ്ണയിച്ചു 2022-23 സാമ്പത്തിക വർഷത്തെ നികുതി തുകയുടെ ബാക്കി തുക 449147 രസീതു പ്രകാരം 23/03/2024 തീയതി ഒടുക്കിയിട്ടുണ്ട്. File No. 513/D, സിന്ധു രാജേഷ് കുമാർ, AP-12/513 D - (Total Plinth Area - 34.64 m2) 2022-23 Tax (2079+104) 100 ച.മീ മുകളിൽ തറ വിസ്തീർണ്ണമുള്ള ഹോട്ടൽ, റെസ്റ്റോറന്റ് ,ഷോപ്പ് എന്ന ഗണത്തിൽ നികുതി പുനർ നിർണ്ണയം നടത്തുകയും റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഗോഡൌൺ എന്ന ഗണത്തിൽ നികുതി പുനർ നിർണ്ണയിക്കുകയും. ആയതു പ്രകാരം നികുതി (2079+704) 2183 എന്നതു (2183+110) 2293 എന്ന് പുനർ നിർണ്ണയിക്കുകയും 2022-23 സാമ്പത്തിക വർഷത്തെ നികുതി തുകയുടെ ബാക്കി തുക 6025511002215 അക്കൌണ്ട് പ്രകാരം 13/03/2024 തീയതി നികുതി ഒടുക്കിയിട്ടുള്ളതുമാകുന്നു. (2079+104) 2183 എന്ന നികുതി പുനർ നിർണ്ണയം നടത്തി 2022-23 സാമ്പത്തിക വർഷം മുതൽ (2495-125) 2620 എന്ന് നിശ്ചയിക്കുകയും 2022-23 സാമ്പത്തിക വർഷത്തിന്റെ നികുതിയുടെ ബാക്കി തുക 6025511002217 രസീത് പ്രകാരം 13/03/2024 നമ്പരായി ഒടുക്കിയിട്ടുള്ളതുമാകുന്നു. AP-12/513 E - (Total Plinth Area - 35.25 m2) 12/513 E എന്ന നമ്പർ കെട്ടിടത്തെ 100 ച.മീറ്ററിനു മുകളിൽ തറ വിസതീർണ്ണം ഉള്ള ഹോട്ടൽ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഗോഡൌൺ എന്ന ഗണത്തിൽ ഉൾപ്പെടുത്തി നികുതി പുനർ നിർണ്ണയിക്കുകയും ആയതു പ്രകാരം സാമ്പത്തിക വർഷം മുതൽ 2115+106 നികുതി പുനർ നിർണ്ണയിച്ച് 2022-23 സാമ്പത്തിക വർഷത്തിന്റെ നികുതിയുടെ ബാക്കി തുക 6025511002217 രസീത് പ്രകാരം 13/03/2024 തീയതി നമ്പരായി ഒടുക്കിയിട്ടുള്ളതും ആകുന്നു. AP-12/513 F - (Total Plinth Area - 34.64 m2) 12/513 F എന്ന കെട്ടിടത്തെ (വാണിജ്യം) 100 ചതുരശ്ര മീറ്ററിനു മുകളിൽ തറവിസ്തീർണ്ണം ഉള്ള ഹോട്ടൽ, റെസ്റ്റേറന്റുകൾ, ഷോപ്പുകൾ എന്നീ ഗണത്തിൽ ഉൾപ്പെടുത്തി നികുതി പുനർ നിർണ്ണയിക്കുകയും . ആയതു പ്രകാരം 2495+125 എന്ന നിരക്കിൽ നികുതി നിർണ്ണയിച്ചു. ആയത് 2022-23 മുതലുള്ള നികുതി 602551100215 രസീതു പ്രകാരം 13/03/2024 തീയതിയിൽ ഒടുക്കിയിട്ടുള്ളതും ആകുന്നു. AP-12/513 G - (Total Plinth Area - 20.55 m2) 12/513 G എന്ന നം വാണിജ്യ കെട്ടിടത്തെ 100 ചതുരശ്ര മീറ്ററിനു മുകളിൽ തറ വിസ്തീർണം ഉള്ള ഹോട്ടൽ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഗോഡൌൺ എന്ന ഗണത്തിൽ ഉൾപ്പെടുത്തി നികുതി പുനർനിർണ്ണയിക്കുകയും ആയതു പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 1233+62 എന്ന നികുതിയെ 1480+74 എന്ന നിരക്കിൽ 2022-23 സാമ്പത്തിക വർഷം നികുതി പുനർനിർണ്ണയിച്ചു ആയതു പ്രകാരമുള്ള നികുതി കുടിശ്ശിക 6025511002213 എന്ന രസീതു പ്രകാരം 13/03/2024 തീയതി ഒടുക്കിയിട്ടുള്ളതും ആകുന്നു. AP-12/513 G - (Total Plinth Area - 25.12 m2) 12/513 H എന്ന വാണിജ്യ കെട്ടിടത്തെ 100 ചതുരശ്രമീറ്ററിനു മുകളിലുള്ള ഹോട്ടൽ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ എന്ന ഗണത്തിൽ ഉൾപ്പെടുത്തി നികുതി പുനർ നിർണ്ണയിക്കുകയും ആയതു പ്രകാരം 2022-23 മുതലും 1809+91 എന്ന നിരക്കിൽ നികുതി പുനർ നിർണ്ണയിച്ച് ആയതിന്റെ കുടിശ്ശിക നികുതി 602551100155 രസീത് പ്രകാരം 09/06/2023 തീയതി ഒടുക്കിയിട്ടുണ്ട് 1-19 റീടെന്‍ഷന്‍ തുക വികസനഫണ്ടില്‍ നിന്നും പിന്‍വലിച്ചിട്ടില്ല പ്രോ നം: 52/23 - ഹരിത ശ്രീ ലൈഫ് കെയർ യുണിറ്റ് (സ്പിൽ over) എന്ന പ്രവൃത്തിയുടെ പാർട്ട് ബിലിൽ നിന്ന് റീടെൻഷൻ തുകയായ 10014/- ക്ലറിക്കൽ പിഴവ് മൂലം പിൻവലിച്ചിട്ടില്ല. ആയതിന്റെ ഫൈനൽ ബില്ലിൽ കോൺട്രാക്ടറായ ശ്രീ വിനുകുമാറിനു ലഭിക്കേണ്ട മുഴുവൻ തുക മാത്രം ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത റീടെൻഷൻ തുക നൽകിയിട്ടില്ല 1-20 സ്വരക്ഷ -സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ /യോഗ പരിശീലനം -പദ്ധതി നടത്തിപ്പിലെ അപാകത-50000രൂപ തടസ്സപ്പെടുത്തുന്നു. പദ്ധതിയിൽ കരാട്ടെ യോഗ പരിശീലനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആയതിനനുസൃതമായി പരിശീലകരെ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നൽകിയിരുന്നു. എന്നാൽ കരാട്ടെയ്ക്ക് മാത്രമാണ് യോഗ്യതയുള്ള പരിശീലകനെ ലഭ്യമായത്. കരാട്ടെ പരിശീലകനെ അംഗീകരിച്ചുകൊണ്ട് 02.12.2022 തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റി 1(3) തീരുമാനം നമ്പരായി തീരുമാനം കൈകൊണ്ടിട്ടുണ്ട്. ടി തീരുമാനത്തിനനുസൃതമായിട്ടും പദ്ധതി നിർവ്വഹണം തടസ്സപ്പെടാതിരിക്കുക എന്ന സദ്ദുദ്ദേശ്യവും മുൻ നിറുത്തിയുമാണ്. കരാട്ടെ പരിശീലനം മാത്രം നടത്തിയത് എന്ന വിവരം ബോധിപ്പിക്കുന്നു. 1-22 ബാങ്ക് അക്കൌണ്ടില്‍ നീക്കിയിരിപ്പുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് എൻജിനീയറുടെ പേരിൽ സ്റ്റേറ്റ് ബാങ്കിലുള്ള (വെള്ളനാട് ശാഖ) 67380145105 എന്ന അക്കൗണ്ട് നമ്പറിൽ 47488/- രൂപ തുകയുണ്ടെങ്കിലും അത് inoperative ആയതിനാൽ തുക പിൻവലിക്കാനോ നിക്ഷേപിക്കയാണോ സാധിക്കില്ല. കൂടാതെ ഈ അക്കൗണ്ട് സേവിങ്സ് വിഭാഗത്തിൽ പെടുന്നതിനാൽ അസിസ്റ്റന്റ് എൻജിനീയറുടെ പേരിൽ പുതിയ കറന്റ് അക്കൗണ്ട് ആയി മാറ്റിയാൽ മാത്രമേ ക്രയവിക്രയം ചെയ്യാൻ കഴിയുകയുള്ളു എന്ന് ബാങ്ക് മാനേജറിനോട് ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. ഇതുമായി ബന്ധപെട്ടു കറന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 1-23 വിനിയോഗസാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല-1365476 രൂപ തടസ്സപ്പെടുത്തുന്നു വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന് ഓർമ്മകുറിപ്പ് നൽകിയിട്ടുണ്ട്. ആയത് ശേഖരിച്ച് അടിയന്തിരമായി സമർപ്പിക്കുന്നതാണ്. 1-24 റോഡ് കണക്ടിവിറ്റി മാപ്പ് തയാറാക്കിയിട്ടില്ല അസിസ്റ്റന്റ് എൻജിനീയറുടെ സ്പിൽ ഓവർ പ്രോജക്‌ട് ആയ 61/23 റോഡ് കണക്റ്റിവിറ്റി മാപ്പിന്റെ സർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു അസിസ്റ്റന്റ് എൻജിനീയർ ലെവലിൽ നിന്നുള്ള വെരിഫിക്കേഷനും, അസിറ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ലെവലിൽ നിന്നുമുള്ള വെരിഫിക്കേഷനും നടന്നുവരുന്നു. 31.08.2024 ആം തീയതിയോടു കൂടി ഇതിന്റെ ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു 1-25 മരാമത്ത് പ്രവൃത്തികള്‍-രജിസ്റ്ററുകള്‍/ഫയലുകള്‍ എന്നിവയുടെ പരിപാലനം തൃപ്തികരമല്ല 1. ആസ്തി രജിസ്റ്ററുകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി നടന്നു വരികയാണ്. 2. ടെൻഡർ രജിസ്റ്റർ ഹാജരാക്കിയിട്ടുണ്ടായിരുന്നു, 3. ഇ-ടെൻഡറിന്റെ കോൺട്രാക്ടറുടെ മേൽ വിലാസങ്ങൾ അതിൽ ഉൾപെടുത്തിയിട്ടില്ലായിരുന്നു. 5. സാധാരണ രീതിയിൽ എഗ്രിമെന്റ് രജിസ്റ്ററുകളുടെ അംഗീകരിച്ച തുകയും മറ്റും ആണ് രേഖപ്പടുത്താറുള്ളത്. ഇനി മുതൽ പൂർത്തീകരിക്കേണ്ട തീയതിയും, എസ്റ്റിമേറ്റ് തുകയും രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാം. 6. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുൻപ് പ്രവൃത്തി സ്ഥലത്തു പോയി പരിശോധിക്കുമ്പോൾ സ്ഥലത്തിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും കാരണം ചില അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് വേണ്ടി വരുന്നത്. 7. ഇനി മുതൽ എസ്റ്റിമേറ്റ് റിപ്പോർട്ട് മിക്ക ഫയലുകളിലും സൂക്ഷിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതാണ്. 1-31 ഇ-ടെണ്ടര്‍ ഫോം വില തനത് ഫണ്ടിലേയ്ക്ക് ലഭ്യമായില്ല. ഇ-ടെൻഡർ ഫോം വിലയും നിരദ്രവ്യയും ഓൺലൈൻ സംവിധാനത്തിലൂടെ എക്സിക്യൂട്ടീവ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് ഒടുക്കുന്നതിനായി തുക നൽകിയെങ്കിലും ആര്യനാട് പഞ്ചായത്തിൽ നിന്നും TSB അക്കൗണ്ട് നല്കിയിട്ടുള്ളതിനാൽ 2022-23 വർഷം ടെൻഡർ ഫീസിനത്തിൽ ഉള്ള തുക ചില സാങ്കേതിക പ്രശ്നനങ്ങളാൽ ട്രാൻസ്ഫർ ആയിട്ടില്ല എന്നുള്ള വിവരം ജില്ലാ ഐ ടി മിഷൻ ന്റെ ഇ ടെൻഡർ വിഭാഗവും ആയി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. അസിറ്റന്റ് എൻജിനീയറുടെ ഔദ്യോഗിക മേൽവിലാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ കറന്റ് അക്കൗണ്ട് തുടങ്ങുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇ ടെൻഡർ ഫീസിനത്തിൽ നാളിതുവരെ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കയാനുള്ള മുഴുവൻ തുകയും അത് ലഭിയ്ക്കുന്ന മുറയ്ക്ക് ഓഡിറ്റിനെ അറിയിക്കുന്നതാണ്. 1-32 ആസ്തി രജിസ്റ്റര്‍ കാലികമാക്കി സൂക്ഷിച്ചിട്ടില്ല റോഡുകളുടെ ആസ്തികൾ ഡിജിറ്റൽ രൂപത്തിൽ പുതുക്കി നല്കുന്നതിനുള്ള പ്രവർത്തികൾ 2024 ഓഗസ്റ്റ് മാസം 31 ആം തീയതി പൂർത്തിയാവുന്നതാണ്. ടി പ്രവർത്തികൾ ആകുന്ന മുറക്ക് ആസ്തികളുടെ കൃത്യമായ വിവരം രേഖപ്പെടുത്തി രജിസ്റ്റർ പരിഷ്കരിച്ച് ഓഡിറ്റിന് ലഭ്യമാക്കുന്നതാണ്. 1-34 ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളിൽ 2021-22 സാമ്പത്തിക വർഷം കരാറിൽ ഏർപ്പെടുകയും എന്നാൽ ഭവന നിർമ്മാണം പൂർത്തിയാക്കാതിരിക്കുകയും ചെയ്ത ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ഓഡിറ്റ് പരാമർശത്തിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ ചിലർ പണി പൂർത്തിയാക്കുകയും ബാക്കിയുള്ളവർ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. ടി ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി താഴെ ചേർക്കുന്നു. ക്രമ നം - ഗുണഭോക്താവിന്റെ പേര് - നിലവിലെ സ്ഥിതി 1 നസീറബീവി (II) - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 2 ബീന (VIII) - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 3 ഷൈലജ ബി (XII) - വീട് പണി പൂർത്തിയായി മുഴുവൻ തുകയും കൈപ്പറ്റി 4 ഹസീന എസ് (Xvi) - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 5 രജനി കെ (V) -SC - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 6 സുമതി സി (XVIII) - ലിന്റിൽ മട്ടം പൂർത്തിയായി തുടർ പണികൾ നടന്നു വരുന്നു 7 രമേശൻ സി (V) - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 8 ഷാനവാസ് (XVI) - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 9 കവിത എസ് (XVIII) - SC - ലിന്റിൽ വാർത്തു തുടർ പണികൾ നടന്നു വരുന്നു 10 അശോക് കുമാർ റ്റി - SC - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 11 ഉഷ എസ് (III) - ST - വീട് പണി പൂർത്തിയായി 12 ബിനുകുമാർ (III) - ST - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 13 രതീഷ് ആർ (III) - ST - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 14 രഞ്ചിനിമോൾ (III) - ST - വീട് പണി പൂർത്തിയായി 15 മുരളീധരൻ കാണി (III) - ST - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 16 റീനമോൾ (III) - ST - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു 17 സന്ധ്യാറാണി (III) - ST - മേൽക്കൂര വാർത്ത് തുടർ പണികൾ നടന്നു വരുന്നു മേൽ പരാമർശിച്ചിരിക്കുന്ന ഗുണഭോക്താക്കളുടെ വീട് നിർമ്മാണം വിവിധ ഘട്ടങ്ങളിലും പൂർത്തിയാക്കാൻ പോകുന്ന അവസ്ഥയിലുമാണുള്ളത്. മേൽ സാഹചര്യത്തിൽ ഓഡിറ്റ് പരാമർശത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. 1-42 PMAY വിഹിതം-വിനിയോഗസാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല-2370000 രൂപ തടസ്സപ്പെടുത്തുന്നു. PMAY വിഹിതം എന്ന പദ്ധതികളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രോജക്ടുകളിൽ ഉൾപ്പെട്ട അടങ്കൽ തുകകൾ ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് നേരിട്ട് നൽകിയിട്ടില്ല . ഗുണ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//