Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'എംസിഎഫിന് വാട്ടര്‍ ടാങ്ക് പമ്പ് ഹോസ്' (പ്രൊജക്ട് നം 180), 'മാലിന്യ നിക്ഷേപിക്കുന്നത് തടയുന്നതിന് ഗ്രാമപഞ്ചായത്തിന്റെ വിവധ സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ' (പ്രൊജക്ട് നം 171) എന്നീ പദ്ധതികള്‍ക്കായി റീ-ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരുന്നതില്‍ ഒരോ സ്ഥാപനം മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തിട്ടുള്ളത്. ആയതിനാല്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//