09/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള Construction of Subcenter എന്ന പ്രവര്‍ത്തിയുടെ സിവില്‍ വര്‍ക്കിന് 39.2974.82 രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് കരാര്‍ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡ് 15.01.24 ലെ നമ്പര്‍ രേഖപ്പെടുത്താത്ത കത്ത് മുഖാന്തിരം ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ടി പ്രവര്‍ത്തിക്ക് സിവില്‍ വര്‍ക്കിന് 3315832.42 രൂപയും ഇലക്ട്രിക്കല്‍ ഐറ്റംസിന് 456295.47 രൂപയും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്റ്സിന് 216445.49 രൂപയും, കണ്ടിജന്‍സി ചെലവുകള്‍ക്ക് 169085 രൂപയും GST(12%) 498919 രൂപയും CENTAGE(7%)291036 രൂപയും CENTAGE GST (18%) 52387 രൂപയുടേയും ഒറിജിനല്‍ ഡി പി ആറാണ് ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയത്. 13/12/2019 ന് 12 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാം എന്ന വ്യവസ്ഥയില്‍ ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കാലയളവിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ 27.12.22 ന് 31.01.23നകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയില്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്കിയിട്ടുള്ളതാണ്. എന്നാല്‍ ടി കാലയളവിനുള്ളിലും പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ സ്ഥാപനം തയ്യാറായില്ല. പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് അനവധി അറിയിപ്പുകള് പഞ്ചായത്ത് വാപ്കോസിന് നല്കിയിട്ടുള്ളതാണ്. 28.12.23 ന് ടി സ്ഥാപനം ലഭ്യമാക്കിയ 1739172 രൂപയുടെ ബില്ല് അനുവദിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തിയതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്റ്സ് സപ്ളൈസും നടത്തിയിട്ടില്ല എന്നും സിവില്‍ വര്‍ക്ക് തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടില്ല എന്നും കണ്ടതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ പ്രകാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ബില്‍ തുക നിരസിച്ച് കരാര്‍ സ്ഥാപനത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ വാപ്കോസ് തികച്ചും ഏകപക്ഷീയമായി പ്രവര്‍ത്തിയില്‍ കാലതാമസമുണ്ടാക്കിയതിനുള്ള നഷ്ടോത്തരവാദിത്വം പൂര്‍ണമായും കരാര്‍ സ്ഥാപനത്തിനാണെന്നും വാപ്കോസ് ഏകപക്ഷീയമായി നല്കിയ ഡി പി ആര് പുതുക്കിയത് അംഗീകരിക്കേണ്ടതില്ല എന്നും ആദ്യം അംഗീകരിച്ച് നടപ്പാക്കിയ ഒറിജിനല്‍ ഡി പി ആര് പ്രകാരമുള്ള മുഴുവന്‍ വര്‍ക്കും അടിയന്തിരമായി പൂര്‍ത്തിയാക്കി ബില്‍ ലഭ്യമാക്കാന്‍ കരാര്‍ സ്ഥാപനത്തോട് നിര്‍ദ്ദേശിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//