09/02/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് പദ്ധയില്‍ ഉള്‍പ്പെട്ട "തേവിയാരുകുന്ന് കുടിവെള്ള പദ്ധതിക്ക്" തുക അനുവദിക്കണമെന്ന് കാണിച്ച് വാപ്കോസ് ലിമിറ്റഡ് ലഭ്യമാക്കിയ 16.01.24 തീയതിയിലെ WAP/KERALA/DEP/2024/01-003 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. നാളിതുവരെ ഹാജരാക്കിയ ബില്ലുകള്‍ക്കെല്ലാം പഞ്ചായത്ത് സമയബന്ധിതമായി ബില്‍ തുക അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ പദ്ധതി പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ മേല്‍ കത്ത് പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള തുക അനുവദിക്കാന്‍ കഴിയുന്ന സാഹചര്യമല്ല. ആദിവാസി വിഭാദത്തില്‍ പെട്ട ജനങ്ങളുടെ കുടിവെള്ളം തടസ്സപ്പെടരുത് എന്ന സദുദ്ദേശ്യം മുന്‍നിര്‍ത്തിയും വാപ്കോസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തും കരാര്‍ കാലാവധി 4 തവണ ദീര്‍ഘിപ്പിച്ച് നല്‍കുകയും രണ്ട് തവണ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് വാപ്കോസ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ ശേഷിക്കുന്ന രണ്ട് തവണ വാപ്കോസ് പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായിട്ടില്ലാത്തതുമാണ്. തേവിയാരുകുന്ന് കുടിവെള്ള പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് നിവധി പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളതും നിരവധി മീറ്റിംഗുകള്‍ സംഘടിപ്പിച്ചിട്ടുള്ളതും തീരുമാനങ്ങള്‍ വാപ്കോസ് ലിമിറ്റഡിനെ രേഖാമൂലം അറിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ തികച്ചും നിരുത്തരവാദപരമായ നിലപാടാണ്ഈ വിഷയത്തില്‍ വാപ്കോസ് കൈക്കൊണ്ടിട്ടുള്ളത്. പ്രവര്‍ത്തി പൂര്‍ത്തീകരണത്തിന്റെ ഘട്ടത്തിലാണെന്ന് വാപ്കോസ് അവകാശപ്പെടുമ്പോഴും 50% ന് താഴെമാത്രം പ്രവര്‍ത്തി നടന്നതായിട്ടാണ് ഞ്ചായത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ടി സാഹചര്യത്തില്‍ പൂര്‍ത്തിയാകാത്ത പ്രവര്‍ത്തിക്ക്, പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാതെ പണം അനുവദിക്കുന്നത് ജാഗ്രതയോടെ പൊധുധനം കൈകാര്യം ചെയ്യേണ്ട സ്ഥാപനം എന്ന നിലയില്‍ തുക അനുവദിക്കാന്‍ കഴിയില്ല എന്നും, വാപ്കോസ് ലിമിറ്റഡ് കരാര്‍ പാലിക്കാത്ത സ്ഥാപനം എന്ന നിലയില്‍ ടി വിഷയത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് ബഹു. കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതുമാണ്. മേല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് "തേവിയാരുകുന്ന് കുടിവെള്ള പദ്ധതിക്ക്" പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ തുക അനുവദിക്കാനാവില്ല എന്നും ടി പ്രവര്‍ത്തി നിയമപരമായ വ്യവസ്ഥകള്‍ പാലിച്ച് കരാറുകാരന് പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ കാരാര്‍ തുക അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കാവുന്നതാണെന്നും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
09/02/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//