Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (21) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങള്‍ക്കുള്ള ബഹു. ഓംബുഡ്സ്മാന്‍ പരാതി നമ്പര്‍ 547/2023 ല്‍ 23.08.23 ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ പാര 12, ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകള്‍ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊക്കോട്ടേല വാര്‍ഡ് മെമ്പര്‍ ശ്രീ ശ്രീരാഗ് നല്‍കിയ കത്തും , കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന തുക പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ളാനിംഗ് കമ്മറ്റിയുടെ അംഗീകാരം വാങ്ങി മാത്രമാണ് നടപ്പിലാക്കാന്‍ കഴിയുന്നത്. കൊക്കോട്ടേല വാര്‍ഡ് മെമ്പറുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് 2023/2024 വര്‍ഷത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മെമ്പറുടെ ആവശ്യപ്രകാരം പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയിട്ടുള്ളതുമാണ്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന റോഡുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ജല്‍ ജീവന്‍ മിഷനില്‍ നിന്നും ലഭ്യമായ 5 കോടി രൂപയില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചതില്‍, തീരെ ഗതാഗത യോഗ്യമല്ലാത്തതും ഒപ്പം പഞ്ചായത്തിലെ പ്രധാനപ്പെട്ടതുമായ 17 റോഡുകള്‍ 14424520 രൂപ വിനിയോഗിച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. 2023/2024 വര്‍ഷത്തില്‍ 6 റോഡുകള്‍ക്കായി 5900000 രൂപ വകയിരുത്തിയിട്ടുമുണ്ട്. പഞ്ചായത്തിലാകമാനം ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട പല റോഡുകളിലേയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കല്‍ ഇനിയും ആരംഭിക്കേണ്ടതുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ റോഡുകളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇപ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന മുഴുവന്‍ റോഡുകളും പുനര്‍ നിര്‍മ്മിക്കുന്നതിന് ലഭ്യമായ തുക പരിമിതമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രധാന റോഡുകളിലെ കുഴിയെടുക്കുന്ന ഭാഗം ആദ്യഘട്ടം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പദ്ധതി നടപ്പിലാക്കി വരികയാണ്. ടി സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തെ എല്ലാ വാര്‍ഡിലേയും റോഡുകള്‍ പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നും എന്നാല്‍ ഓരോ റോഡുകളും പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്രാമസഭാ തീരുമാനത്തിനനുസൃതമായി ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജല്‍ ജീവന്‍ മിഷന് സമര്‍പ്പിക്കാവുന്നതാണെന്നും തുക അനുവദിക്കുന്ന മുറക്ക് എസ്റ്റിമേറ്റ് പ്രകാരം അതാത് റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാവുന്നതാണെന്നും ആയതിനാല്‍ കത്തില്‍ പറഞ്ഞിരിക്കുന്ന റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെം നിര്‍മ്മിക്കാന്‍ കഴിയില്ല എന്നും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//