25/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ വിഹിതവും ഹഡ്കോ വായ്പയും യഥാസമയം ലഭ്യമാകാത്തത് പദ്ധതിയുടെ പുരോഗതിക്ക് തടസ്സമാകുന്നു. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഭവന പദ്ധതിയുടെ കാര്യത്തില്‍ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ട് പഞ്ചായത്ത് വിഹിതം ലഭ്യമായതിന് ശേഷം വീടിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് വേണ്ടി നിലവില്‍ ഗുണഭോക്താക്കള്‍ താമസിച്ചിരുന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ പൊളിക്കുകയും തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കുന്നതിന് ഹഡ്കോ വായ്പയും സ്റ്റേറ്റ് ഷെയറും യഥാസമയം ലഭ്യമാകാതിരിക്കുന്ന സാഹചര്യം വീടുകളുടെ നിര്‍മ്മാണത്തിന് തടസ്സമായി മാറുകയും ഇക്കാരണത്താല്‍ ഗുണഭോക്താക്കള്‍ പഞ്ചായത്താഫീസ് കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മുന്‍വര്‍ഷങ്ങളില്‍ കരാര്‍ വച്ച ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കുന്നതിന് ഹഡ്കോ വായ്പ നാളിതുവരെ സമയ ബന്ധിതമായി ലഭ്യമായിട്ടില്ല. ഇക്കാരണത്താല്‍ പുതിയ ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് കഴിയാതെ വരുന്നു. മേല്‍ സാഹചര്യത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും വായ്പയും സര്‍ക്കാര്‍ വിഹിതവും ലഭ്യമാകുന്നതിനനുസരിച്ച് ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതായി വന്നിരിക്കുകയാണ്. ബഹു സര്‍ക്കാര്‍ ന്‍റെ 19.02.2022 ലെ സ .ഉ (കൈ) നം 82/2022 നമ്പര്‍ സബ്സിഡി മാര്‍ഗ്ഗരേഖ ഉത്തരവ് പ്രകാരം ഓരോ സാമ്പത്തിക വര്‍ഷവും ലഭിക്കുന്ന പൊതു വിഭാഗം പദ്ധതി തുകയുടെ 20 ശതമാനം തുക ഭവന നിര്‍മ്മാണ പദ്ധതിക്ക് വേണ്ടി വകയിരുത്തണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. ഇപ്രകാരം 5367600 രൂപ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് പൊതു വിഭാഗം പദ്ധതി തുയില്‍ നിന്നും മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനോടൊപ്പം വായ്പാ തിരിച്ചടവ് ഇനത്തില്‍ വന്‍തുക ഉറവിടത്തില്‍ നിന്നും കുറവ് ചെയ്യാറുമുണ്ട്. 2022/2023 വര്‍ഷത്തില്‍ 6364013 രൂപ ഇത്തരത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുറവ് ചെയ്തിട്ടുണ്ട്. വീടുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും ഉറവിടത്തില്‍ നിന്നും കുറവ് ചെയ്യുന്ന തുക വന്‍തോതില്‍ വര്‍ദ്ധിച്ച് വരുന്നു. ഇത് ഗ്രാമപഞ്ചായത്തിന് വലിയ ഭാരമായി മാറുന്നു. മേല്‍ സാഹചര്യത്തില്‍ പഞ്ചായത്തിന്‍റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു വിഭാഗം പദ്ധതി തുക ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. മേല്‍ സാഹചര്യങ്ങളില്‍ മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭവന പദ്ധതിക്ക് പൊതു വിഭാഗം പദ്ധതി തുകയില്‍ നിന്നും 20 ശതമാനം തുക നിര്‍ബന്ധമായും വകയിരുത്തണമെന്നതില്‍ ഇളവ് വരുത്തി ഓരോ സാമ്പത്തിക വര്‍ഷവും പഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണത്തിന് ആനുപാതികമായ തുക മാത്രം വകയിരുത്തുന്നതിനോ അല്ല എങ്കില്‍ പദ്ധതി തുകയുടെ 20 ശതമാനത്തിന് ആനുപാതികമായ തുക തനതുഫണ്ട് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകളില്‍ നിന്നും വകയിരുത്തുന്നതിനോ അനുവാദം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബഹു കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//