Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

എസ്സ്.സ്സി കോർപ്പ്സ്സ് ഫണ്ട് പ്രവർത്തികൾ - അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വർഷം SC കോർപ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികൾക്ക് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിയ്ക്കുന്നതിന് അനുബന്ധ രേഖകൾ വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിച്ചിരുന്നു. 2021/2022 വർഷം പ്രസ്തുത പദ്ധതി പഞ്ചായത്തിന് ലഭിച്ചില്ല. ആയതിനാൽ 2022/2023 വർഷം SC കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി വീണ്ടും സമർപ്പിയ്ക്കുന്നതിനായി പ്രസ്തുത പ്രവൃത്തികൾക്ക് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. വേങ്കകുന്ന് റോഡ്കോൺക്രീറ്റ് 2. പാലൈക്കോണം കമ്യൂണിറ്റി ഹാൾ കെട്ടിടം - തുടർനിർമ്മാണം 3. അല്ലിനിയോട് - മിച്ചഭൂമി തടം കോൺക്രീറ്റ് 4. മീനാങ്കൽ ഹരിജൻ കോളനി റോഡ് കോൺക്രീറ്റ് 5. കിഴക്കേകര പേഴുംമൂട് റോഡ് നവീകരണം 6. റേഷൻകട തടം നവീകരണം 7. ചെറിയാര്യനാട് കോളനി റോഡ് കോൺക്രീറ്റ് & റീടാറിംഗ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//