Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം പട്ടികജാതി കോളനിയില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി പ്രകാരം 2013-14 സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തീകരിച്ച കമ്മ്യൂണി ഹാള്‍ നാളിതുവരെ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്ത വിഷയം കമ്മിറ്റി ചര്‍ച്ച ചെയ്തു. കമ്മ്യൂണി ഹാള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനു അത്യാവശ്യം വേണ്ടുന്ന പ്രവര്‍ത്തികള്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് എടുത്തു നല്‍കാന്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//