25/08/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഓഡിറ്റ് വിഭാഗത്തില്‍ നിന്നും 25/06/2020 തീയതിയിലെ KSAT VNGP5/1862/19 നമ്പര്‍ പുന:അഭിപ്രായ കുറിപ്പ് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച പരിശോധിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശ്രീമതി എസ് ജയന്തി നിര്‍വഹണം ചെയ്ത 1, 3-1 പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിനു ഫര്‍ണിച്ചര്‍ , പാത്രങ്ങള്‍, പമ്പ് സെറ്റ് , വാങ്ങല്‍ 108/19 2, 3-2 പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനു ഫര്‍ണിച്ചര്‍ വാങ്ങല്‍ 110/19 3, വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ 136/19 എന്നീ പ്രോജക്റ്റുകള്‍ നിര്‍വഹണം ചെയ്ത വകയില്‍ ആകെ 97595/- രൂപ സര്‍ചാര്‍ജ് ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ ഫര്‍ണിച്ചറുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചതിനാലാണ് ഭരണ സമിതിയുടെ 07/12/2018 ലെ I(8) നമ്പര്‍ തീരുമാന പ്രകാരവും പ്രൊക്വയര്‍മെന്റ് കമ്മറ്റിയുടെ തീരുമാന പ്രകാരവും മേലതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം കൂടിയ തുക ക്വാട്ട് ചെയ്തു എങ്കിലും ആയത് അംഗീകരിച്ച് സെക്രട്ടറിയെ പ്രോജക്റ്റ് നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. മേലതില്‍ ഇന്‍ഡസ്ട്രീസ് വിതരണം ചെയ്ത ഫര്‍ണിച്ചറുകള്‍ നിലവാരം കൂടിയതായതിനാല്‍ പഞ്ചായത്തിനു പ്രസ്തുത പ്രോജക്റ്റുകളുടെ നിര്‍വഹണം മുഖാന്തരം നഷ്ടം ഒന്നും നേരിട്ടിട്ടില്ല എന്നും സെക്രട്ടറി പഞ്ചായത്ത് കമ്മറ്റി തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. കൂടാതെ പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് / ട്യൂഷന്‍ സെന്ററിലെ അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ചാണ് വൈറ്റ് ബോഡും എക്സിക്യുട്ടീവ് ചെയറും വാങ്ങി നല്‍കിയത് എന്നും കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി വകയിരുത്തിയ തുക 2019 മാര്‍ച്ച് മാസം 31 നു മുന്‍പ് ചെലവഴിച്ച് ആ വിഭാഗക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ഉദ്ദേശം മാത്രമാണ് പഞ്ചായത്തിനും നിര്‍വഹണ ഉദ്യോഗസ്ഥയ്ക്കും ഉണ്ടായിരുന്നത് എന്നത് കണക്കിലെടുത്ത് ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കണമെന്നും സര്‍ ചാര്‍ജ് തുകയായ 97595/- രൂപ ഒടുക്കുന്നതില്‍ നിന്നും ശ്രീമതി എസ് ജയന്തി, മുന്‍ സെക്രട്ടറിയെ ഒഴിവാക്കുന്നതിനും സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//