Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ അലംഭാവമാണ് ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി വര്‍ഷം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ടി പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തില്‍ പുനക്രമീകരണം ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ 27/05/2020 തീയതിയിലെ II(5) നമ്പര്‍ തീരുമാനം പ്രകാരം തീരുമാനമെടുത്തിരുന്നു. എന്നാല്‍ കാലാവസ്ഥയും , കോവിഡ് മഹാമാരിയും ചില സൈറ്റുകളില്‍ ഉണ്ടായ പ്രശ്നങ്ങളും കാരണമാണ് ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്ന് കരാറുകാര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍ തീരുമാനത്തിനെതിരെ രണ്ട് കരാറുകാര്‍ പഞ്ചായത്തിനെ കക്ഷി ചേര്‍ത്ത് WP(C) NO 13400/2020 നമ്പരായി ബഹു. ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ആണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്നുള്ള കാര്യം തിരിച്ചറിഞ്ഞ് തങ്ങള്‍ക്ക് മേല്‍ ഉള്ള ടെണ്ടര്‍ നിരോധനം ഒഴിവാക്കിയും ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ള അവസരവും നല്‍കണമെന്നും അങ്ങനെയുള്ള പക്ഷം ബഹു. ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കേസ് പിന്‍വലിക്കാന്‍ തയ്യാറാണ് എന്നും പഞ്ചായത്തുമായി ചേര്‍ന്ന് സമയബന്ധിതമായി ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതാണ് എന്നും കേസ് ഫയല്‍ ചെയ്ത കരാറുകാര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി കരാറുകാരുടെ വാദം പരിഗണിക്കുന്നതിന് തീരുമാനിച്ചു. ടി വിഷയം രമ്യമായി പരിഹരിച്ചതിനാലും നിലവില്‍ കരാറുകാര്‍ക്ക് പരാതി ഇല്ലാത്തതിനാലും , മരാമത്ത് പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ടതിനാലും ബഹു ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് പിന്‍വലിച്ച് വരുന്ന മുറയ്ക്ക് ടി കരാറുകാര്‍ക്ക് മരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിക്കുന്നതിന് പഞ്ചായത്തിന് തടസ്സമില്ല എന്ന് ഐകകണ്ഠേന തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//