Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുനലാല്‍ തുലായത്ത്കോണം സ്വദേശിനി ശ്രീമതി ഷൈനി, ബഹു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍, ബഹു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പുനലാല്‍ - തുലായത്ത്കോണം വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി 23/11/2017 ലെ 11(1) തീരുമാനപ്രകാരം എസ്റ്റിമേറ്റ് എടുക്കുനതിനു AE യെ ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം AE സമര്‍പ്പിച്ച എസ്റ്റിമേറ്റ് അനുസരിച്ച് ടി പ്രവൃത്തി നടപ്പിലാക്കുന്നതിന് 12,93,000/- രൂപ വകയിരുത്തേണ്ടതായി കാണുന്നു. മറ്റ് അനിവാര്യ പദ്ധതികള്‍ നടപ്പിലാക്കേണ്ടതിനാലും ടി പദ്ധതി നടപ്പിലാക്കേണ്ട ഫണ്ട് ലഭ്യമല്ലാത്തതിനാലും എസ്റ്റിമേറ്റ് പ്രകാരമുള്ള തുക ചെലവഴിക്കേണ്ട എന്ന് കമ്മറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//