Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട 17 നമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ മീറ്റര്‍ പ്രവര്‍ത്തനരഹിതമാണെന്നും, അതുകാരണം പ്രവര്‍ത്തനരഹിതമായത് മുതല്‍ മുന്‍കാല ഉപയോഗത്തിന്റെ തുകയേക്കാള്‍ അധികം ഈടാക്കിവരികയാണെന്നും, കേടായ വാട്ടര്‍മീറ്റര്‍ മാറ്റിസ്ഥാപിച്ച് വെള്ളം ലഭ്യമാക്കണമെന്നുമുള്ള അംഗന്‍വാടി വര്‍ക്കരുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും പ്രശ്നപരിഹാരത്തിനായി ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//