Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ കരട് നിര്‍ദ്ദേശങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അവതരിപ്പിക്കുകയും 13 വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും ഓരോ നിര്‍ദ്ദേശങ്ങളായി യോഗം വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തു. പുനസംഘടന ആവശ്യമുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പുനസംഘടിപ്പിച്ച് അംഗങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്ത്‌ കമ്മറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ്‌ ചെയര്‍മാന്‍മാരോട് ആവശ്യപ്പെട്ടു. പട്ടികവര്‍ഗ്ഗ വര്‍ക്കിംഗ് ഗ്രൂപ്പ്‌ ചെയര്‍മാന്റെ ആഭ്യര്‍ത്ഥന അനുസരിച്ച് പുനസംഘടിപ്പിച്ച പട്ടികവര്‍ഗ്ഗ വര്‍ക്കിംഗ് ഗ്രൂപ്പ്‌ മെമ്പര്‍മാരുടെ പട്ടിക യോഗം അംഗീകരിക്കുകയും, 21/02/2018 ഉച്ചക്ക് 2 മണിക്ക് പട്ടികവര്‍ഗ്ഗ വര്‍ക്കിംഗ് ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നതിന് തീരുമാനിക്കുകയും, 23/02/2018 നു ഊരുകൂട്ടം കൂടുന്നതിനും, 2018 ഫെബ്രുവരി 24 മുതല്‍ 28 വരെ ഗ്രാമസഭകള്‍ കൂടുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//