Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് ശാസ്താംകോവിലിന് സമീപം ദീപാമന്ദിരത്തില്‍ ശ്രീമതി സരസ്വതിയമ്മ, പുറമ്പോക്കിലെ ടിയാളുടെ കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 09/03/2018 ലെ കമ്മറ്റി തീരുമാനം നമ്പര്‍ IV(1) പ്രകാരം ടി അപേക്ഷ പരിഗണിക്കുവാന്‍ സാധിക്കുകയില്ല എങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//