Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ 2016 -2017 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള 4 പൃവൃത്തികളുടെ ഗുണഭോക്തൃ സമിതി കണ്‍വീനറായി വാര്‍ഡ് അംഗമായ ഷാജിത.പി.യുടെ ഭര്‍ത്താവായ ശ്രീ.ഷാജഹാനെയാണ് നിശ്ചയിച്ചിട്ടുള്ളത് എന്നും അപ്രകാരം തീരുമാനിച്ചിരിക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണ് എന്നും കാണിച്ച് ആര്യനാട് കടുക്കോട് പനംമൂട്ട് വിളാകത്ത് വീട്ടില്‍ ശ്രീ.ജലാലുദ്ദീന്‍ സമര്‍പ്പിച്ച പരാതി കമ്മറ്റി വിശദമായി പരിശോധിച്ചു. ടി വര്‍ക്കുകളുടെ ഗുണഭോക്തൃ സമിതി കണ്‍വീനര്‍ വാര്‍ഡ് അംഗത്തിന്‍റെ ഭര്‍ത്താവ് തന്നെയാണ് ഇപ്രകാരം ബന്ധുക്കളെ കണ്‍വീനറായി നിശ്ചയിക്കുന്നത് പൊതുജനങ്ങളുടെ ഇടയില്‍ തെറ്റായ സന്ദേശം ഉണ്ടാക്കും എന്നതിനാല്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിയ്കാന്‍ എല്‍.എസ്.ജി.ഡി.അസ്സിസ്റ്റന്‍റ് ഇഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//