25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നും തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഭിന്നശേഷി കലോത്സവത്തിൽ വിവിധ മൽസരങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കളെ കൊണ്ട് പോകുന്നതിന് വാഹന സൌകര്യം ആവശ്യപ്പെട്ട് ബഡ്സ് റീഹാബിലിറ്റേഷൻ ടീച്ചർ സമർപ്പിച്ച കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം തകരാർ കാരണം വർക്ഷോപ്പിൽ ആയതിനാൽ ടി വാഹനം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട് എന്നും മത്സരാർത്ഥികൾ ഭിന്നശേഷിക്കാർ ആയതിനാൽ KSRTC ബസ് ഒരു ഗതാഗത മാർഗ്ഗമായി ഉപയോഗിക്കാൻ സാധിക്കില്ലാ എന്നും കമ്മിറ്റി വിലയിരുത്തി. ടി സാഹചര്യത്തിൽ മത്സരാർത്ഥികളെ കൊണ്ടുപോകുന്നതിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിനും ആയതിനു വേണ്ടി വരുന്ന ചെലവ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//