Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഭൂമി പതിവ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നെടുമങ്ങാട് തഹസില്‍ദാറുടെ 12/10/2017 ലെ എച്ച് 2 21315/1 നംപര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു.ലൈഫ് മിഷന്‍റെ ആഭിമുഖ്യത്തില്‍ സംപൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഗവണ്‍മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയില്‍ ഭൂരഹിത ഭവന രഹിതരെ പുനരധിവസിപ്പിയ്കുുന്നതിന് നിലവിലുള്ള കോളനികളില്‍ സ്ഥലം ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലൈഫ് മിഷനില്‍ നിന്നും ടി ഗുണഭോക്താക്കള്‍ക്കായി സ്ഥലം കണ്ടെത്തി നല്കുന്നതിന് ആവശ്യപ്പട്ടിട്ടുണ്ട്. ടി സാഹചര്യത്തില്‍ ഭൂമി പതിവ് സംബന്ധിച്ച നടപടികള്‍ ടി ഗുണഭോക്താക്കള്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ച ശേഷം മാത്രം മതിയെന്ന് ഐകകണഠേന തിരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//