Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ഉള്‍പ്പെട്ട കോരപ്പറമ്പ് മുതല്‍ പ്ലാവറത്തല വരെയും, ചെറുമഞ്ചല്‍ അടിപറമ്പ് മുതല്‍ വാരിയംകോണം ക്ഷേത്രനടവരെയുമുള്ള റോ‍ഡ് മഴയിലും വെളളപ്പൊക്കത്തിലും നശിച്ചു പോവുകയും, ബണ്ട് റോഡുകള്‍ തകര്‍ന്ന് കൃ‍ഷിയിടങ്ങള്‍ നശിച്ചു പോകുകയും ചെയ്തിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്ചു. തുടര്‍ന്ന് ബഹു.ജില്ലാകളക്ടറുടെ ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി ടി രണ്ട് ബണ്ട് റോഡുകളുടേയും സൈഡ് വാള്‍ കെട്ടി മണ്ണിട്ടുനികത്തി കൃ‍ഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനും റോ‍‍ഡ് ഗതാകതയോഗ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//