25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47 ൽ റീസർവ്വേ നമ്പർ 73/1 ൽപ്പെട്ട 9.65 സെന്റ് പുറമ്പോക്ക് ഭൂമി ശ്രീമതി.ജലജ, ലാവണ്യ, മേലേച്ചിറ എന്നയാളുടെ പേരിൽ കരം തീർത്ത് കിട്ടുന്നതിന് റവന്യൂ അധികാരികൾക്ക് സമർപ്പിച്ച അപേക്ഷ നിരസിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീമതി.ജലജ ബഹു.ഹൈക്കോടതി മുമ്പാകെ WP(c) 41108/2024 നമ്പർ കേസ് ഫയൽ ചെയ്തിട്ടുള്ള വിവരം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ശ്രീമതി.ജലജ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഉഴമലയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 49 ൽ റീസർവ്വേ നമ്പർ 369/13 ൽപ്പെട്ട 5.41 ആർ വസ്തുവിൽ സ്ഥിതി ചെയ്യുന്ന ഉഴമലയ്ക്കൽ പഞ്ചായത്തിൽ ആറാം വാർഡിൽ 136 A നമ്പർ കെട്ടിടത്തിൽ താമസ്സമാണെന്നും ടിയാന് ഉഴമലയ്ക്കൽ പഞ്ചായത്ത് പരിധിയിൽ സ്വന്തമായി വീടും വസ്തുവും ഉള്ളതാണെന്നും , ടിയാന് ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഈ പുറമ്പോക്ക് ഭൂമിയിൽ യാതൊരു അവകാശമോ കൈവശമോ ഇല്ലാത്തതാണെന്നും ടി ഭൂമി പഞ്ചായത്തിന്റെ പൊതു വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പഞ്ചായത്തിന് കൈമാറി നൽകുകയോ ലീസ് ആയി നൽകുകയോ ചെയ്യുന്നതിന് ബഹു.റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടത് അനുസരിച്ച് റവന്യൂ വകുപ്പിൽ നടപടി സ്വീകരിച്ച് വരുന്നതുമാണ്. ടി ഭൂമി പഞ്ചായത്തിന് ഹെൽത്ത് ഗ്രാന്റ് പ്രകാരം അനുവദിച്ച് സബ്സെന്ററുകളിൽ മാതൃ സബ്സെന്റർ നിർമ്മിക്കുന്നതിന് അനുയോജ്യമാണെന്ന് പഞ്ചായത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും ഹെൽത്ത് സബ് സെന്റർ നിർമ്മാണം അടിയന്തിരമായി ആരംഭിച്ച് പൂർത്തീകരിക്കേണ്ടതിനാലും ടി സ്ഥലത്ത് പഞ്ചായത്തിന് സ്വന്തം ഉടമസ്ഥതയിൽ ഭൂമി ഇല്ലാത്തതിനാലും അടിയന്തിരമായി ഭൂമി കൈമാറിക്കിട്ടുന്നതിന് പഞ്ചായത്ത് റവന്യൂ അധികാരികളെ വീണ്ടും സമീപിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ശ്രീമതി.ജലജ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള മേൽപ്പടി കേസിൽ ടി വസ്തു പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് വിട്ടുകിട്ടുന്നതിലേയ്ക്ക് പഞ്ചായത്ത് കക്ഷി ചേരുന്നതിനും ടി കേസ് നടത്തുന്നതിന് നിലവിലെ സ്റ്റാന്റിംഗ് കോൺസൽ ആയ അഡ്വ.സുമൻ ചക്രവർത്തിയെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ടി വരുന്ന കോടതി ചെലവ് ടിയാൻ ആവശ്യപ്പെടുന്ന സമയത്ത് അനുവദനീയമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//