Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ സജു ഭവനില്‍ ശാന്ത, സജുകുമാര്‍ എന്നിവര്‍ അവരുടെ ഉടമസ്ഥതിയിലുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നം.48 ല്‍ പുതിയ സര്‍വ്വെ 50/13 ല്‍ 6.80 ആര്‍ (17 സെന്റ്) സ്ഥലം ഗ്രാമപഞ്ചായത്ത് നല്‍കിയ ഭവന നിര്‍മ്മാണ പദ്ധതി പ്രകരാം 12 വര്‍‍ഷത്തേക്ക് കൈമാറ്റം ചെയ്യില്ലന്ന കരാര്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഭവന നിര്‍മ്മാണ ആവശ്യത്തിനായ് ടി സ്ഥലത്തുനിന്നു 5 സെന്റ് സ്ഥലം കൊച്ചുകരിക്കകം രാഖി സദനത്തില്‍ ഭാര്‍ഗ്ഗവന്‍ പേര്‍ക്ക് ആര്യനട് സബ് രജിസ്ട്രാര്‍ ഓഫീസിലെ 934/16 നമ്പര്‍ ആധാര പ്രകാരം കൈമാറ്റം ചെയ്തു നല്‍കിയിട്ടുള്ളതും ആയതിനാല്‍ പ്രസ്തുത 5 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തുമായി വച്ചിട്ടുള്ള കരാറില്‍ നിന്നു ഒഴിവാക്കിനല്‍കുന്നതിനും മീനാങ്കല്‍ സജു ഭവനില്‍ ശാന്ത, സജുകുമാര്‍ എന്നിവര്‍ നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യുടെ റിപ്പോര്‍ട്ട് വാങ്ങി തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//