Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പബ്ലിക് മാർക്കറ്റിലെ മീൻ വിപണനം നടത്തുന്നതിന് സജ്ജീകരിച്ചിട്ടുള്ള ഷെഡിന്റെ ഇരുമ്പ് കാലുകൾ ദ്രവിച്ച് നിലത്തുവീഴാറായി നിൽക്കുന്ന സാഹചര്യവും അത്തരത്തിൽ സംഭവിച്ചാലുണ്ടാകുന്ന നഷ്ടം സംബന്ധിച്ച കാര്യങ്ങളും കാലാവസ്ഥ പ്രതികൂലമായതിനാൽ ശക്തമായ മഴയത്ത് ഷെഡ് നിലത്ത് വീഴാൻ സാദ്ധ്യതയുണ്ടെന്ന സാഹചര്യവും കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ ടി പ്രവൃത്തി ചെയ്യുന്നതിനും ആയതിലേയ്ക്ക് 20000 രൂപയിൽ അധികരിക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് പ്രാദേശിക ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും 28.06.2024 തീയതിയിലെ 15/3 നമ്പർ തീരുമാനപ്രകാരം പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച 12434 രൂപയുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ക്ഷണിച്ച ക്വട്ടേഷൻ പ്രകാരം ലഭിച്ച ക്വട്ടേഷനുകളിൽ ഏറ്റവും കുറഞ്ഞ തുകയായ 8500/- രേഖപ്പെടുത്തിയിരുന്ന ശ്രീ.ശ്യാംകൃഷ്ണ എന്നയാളുടെ ക്വട്ടേഷൻ പരിഗണിച്ചും അടിയന്തര സാഹചര്യം കണക്കിലെടുത്തും പഞ്ചായത്ത് കമ്മിറ്റി അംഗീകാരം കൂടാതെ സെക്രട്ടറി ടി പ്രവൃത്തി ചെയ്ത സാഹചര്യം കമ്മിറ്റി വിശദമായി പരിശോധിച്ചു. അസിസ്റ്റൻറ് എൻജിനീയറുടെ എസ്റ്റിമേറ്റിന്റെയും പ്രവർത്തിയുടെ വാല്യുവേഷന്റേയും അടിസ്ഥാനത്തിൽ ക്വട്ടേഷൻ അംഗീകരിക്കാവുന്നതാണെന്നും ആയതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//