Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനം നടത്തുന്നതിന് 2017/18 വാര്‍ഷിക പദ്ധതിയില്‍ അംഗീകരം ലഭിച്ച പ്രോജക്ട് നം-326/18 തെരുവ് വിളക്ക് പരിപാലനം(സ്പില്‍ ഓവര്‍) എന്ന പ്രവര്‍ത്തിയുടെ സാധനങ്ങള്‍ സപ്ലെ ചെയ്യല്‍ എന്ന ഭാഗത്തിന്റെ ടെണ്ടര്‍ ലക്ഷ്മി ഇലക്ട്രിക്കല്‍സ് (പ്രശാന്ത്, ചെക്കിട്ടടത്ത്) എന്നയാള്‍ക്ക് 30/03/2017 ലെ IV(2) നമ്പര്‍ കമ്മറ്റി തീരുമാനപ്രകാരം അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയിട്ടുള്ള സാധനങ്ങള്‍ നിലവിലുള്ളതിനാല്‍ പുതിയ ടെണ്ടര്‍ അനുസരിച്ചുള്ള സപ്ലെ ഓര്‍ഡര്‍ നാളിതുവരെ നല്കിിയിട്ടില്ല, നിലവിലുള്ള സ്റ്റോക്ക് ഇപ്പോള്‍ തീര്‍ന്നിട്ടുണ്ട് പല വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ല എന്നും അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് പകുതി തുകക്കുള്ള ചുവടെ പറയുന്ന രീതിയിലുള്ള സാധനങ്ങള്‍ സപ്ലെ ചെയ്യുന്നതിനുള്ള സപ്ലെ ഓര്‍ഡര്‍ നല്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു. Sl No Item No. 1) Side Holder - 150 2) Chock - 200 3) Tube - 200 4) bulb 20 Watts -200 5) Pedent Holder -200 6) Shade - 100 7) Bulb 85 Watts -10 8) Wire 1.5 - 12 Coil 9) Insulation Tape -40

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//