25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ അതിർത്തി പുനർനിർണയം നടത്തുന്നതു സംബന്ധിച്ച് ബഹു. ഡിലിമിറ്റേഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ പട്ടികവർഗ്ഗ സംവരണ വാർഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഊരുകൂട്ടം സമർപ്പിച്ച പരാതി പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. 2001 -ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 2010 -ലെ തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് വിഭജന പ്രക്രിയ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പട്ടികവർഗ്ഗ സംവരണ വാർഡ് അനുവദിച്ചതെന്നും 2015 ലേയും 2020 ലേയും തെരെഞ്ഞെടുപ്പിൽ പട്ടികവർഗ്ഗ സംവരണ വാർഡ് നിലനിർത്തിയിരുന്നുവെന്നും 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന് ശേഷമാണ് 2015 ലേയും 2020 ലേയും തെരെഞ്ഞെടുപ്പുകൾ നടന്നതെന്നും ഇക്കാലഘട്ടത്തിലൊന്നും തന്നെ ജനസംഖ്യയിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തിൽ പട്ടിക വർഗ്ഗ സംവരണ വാർഡ് ഒഴിവാക്കിയിട്ടില്ലാത്തതുമാണെന്നും യോഗം വിലയിരുത്തി. മേൽ സാഹചര്യത്തിൽ പട്ടികവർഗ്ഗ സംവരണ വാർഡ് ഒഴിവാക്കാനുണ്ടായ സാഹചര്യം പുന:പരിശോധിച്ച് പട്ടികവർഗ്ഗ സംവരണ വാർഡ് നിലനിർത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//