Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/02/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പറണ്ടോട് വലിയകലുങ്ക് സ്ഥിതിചെയ്യുന്ന ഖാദിബോര്‍ഡിന്റെ കെട്ടിടത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വലിയകലുങ്ക് എല്‍ പി സ്കൂളിന്റെ കോമ്പൗണ്ടിലെ ആല്‍ മരത്തിന്റെ വേരുകള്‍ ഖാദിബോര്‍ഡിന്റെ കെട്ടിടത്തിന്റെ ഭിത്തി തുരന്നു വന്നതായും, മഴസമയത്ത് ഈ വേരില്‍ക്കൂടി വെള്ളം കടന്ന് കെട്ടിടത്തിന്റെ അവസ്ഥ അപകടനിലയിലായതായും, തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി ആല്‍ മരം മുറിച്ചുമാറ്റുന്നതിനുള്ള നിര്‍ദ്ദേശം സ്കൂള്‍ അധികൃതര്‍ക്ക് നല്‍കണമെന്നും, ഖാദിബോര്‍ഡിന്റെ കെട്ടിടത്തില്‍ നിന്നും 3 മീറ്റര്‍ പോലും അകലം പാലിക്കാതെ വച്ചിരിക്കുന്ന 3 തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചിട്ടുള്ളതും സംബന്ധിച്ചുള്ള ഖാദിബോര്‍ഡ് പ്രോജക്റ്റ് ഓഫീസറുടെ പരാതി പരിഗണിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് വാര്‍ഡ്‌ മെമ്പറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//