Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വലിയകലുങ്ക് എൽ.പി സ്കൂൾ, പറണ്ടോട്വലിയ കലുങ്ക് യു.പി. സ്കൂൾ എന്നിവിടങ്ങളിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പറുകൾ യഥാക്രമം10, 11 പ്രകാരം ശുചിമുറി നിർമ്മാണം എന്ന പ്രവൃത്തികൾക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ NOC ലഭ്യമാക്കുന്നതിന് വെള്ളനാട് ബ്ലോക്ക് ത.സ്വ.ഭ.വ സബ് ഡിവിഷൻ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. നിലവിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്തിന് ആക്ഷേപമില്ലാ എന്നുള്ള വിവരം കാണിച്ച് വെള്ളനാട് ത.സ്വ.ഭ.വ ഡിവിഷൻ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് NOO അനുവദിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//