Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 2013-14 ഖണ്ഡിക 3(6) കമ്മറ്റി വിശദമായി പരിശോധിച്ചു. രാജീവ് ഗാന്ധി സദ്ഭരണ കെട്ടിട നിര്‍മ്മാണം തറക്കല്ലിടല്‍ ചടങ്ങിന് തോരണം വാങ്ങിയ ഇനത്തില്‍ ചെലവഴിച്ച 1,418/- രൂപ തിരിച്ചടക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം അതിവിപുലമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനം കൈക്കൊള്ളുകയും സംസ്ഥാനതലത്തിലെ മന്ത്രിമാരെ ആരെയെങ്കിലും ഉള്‍പ്പെടുത്തി ചെയ്യണമെന്നുള്ള ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തോരണം വാങ്ങി അലങ്കരിച്ചിട്ടുള്ളത്‌. ടി ചെലവ് KPRA സെക്ഷന്‍ 213 (4) (ii) പ്രകാരവും ടി കാലയളവില്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയവുമാണ്‌. ആകയാല്‍ ടി പരാമര്‍ശം ഒഴിവാക്കി തരണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//