Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (21) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2009-10 ഖണ്ഡിക 3.6(2) വീട് മെയിന്റനന്‍സ് പദ്ധതിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സബ്സിഡി മാനദണ്ഡ പ്രകാരം അനുവദനീയമായ 10,000/- രൂപയില്‍ കൂടുതല്‍ ഒരു ഗുണഭോക്താവിനും നല്‍കിയിട്ടില്ല. ഗുണഭോക്താവ് നടത്തിയ വീട് മെയിന്റനന്‍സിന്റെ വാല്യുവേഷന്‍ തയ്യാറാക്കിയതില്‍ യൂണിറ്റ് ചെലവ് കുറച്ച് കാണിച്ചതിനും ഗുണഭോക്താക്കള്‍ നടത്തിയ അദ്ധ്വാനത്തിന് മൂല്യനിര്‍ണ്ണയം ചേര്‍ക്കാത്തതുമാണ് ഗുണഭോക്തൃവിഹിതം സബ്സിഡിയേക്കാള്‍ കുറഞ്ഞു കാണാന്‍ ഇടയായത്. സബ്സിഡി തുകയില്‍ കൂടുതല്‍ നല്‍കാത്ത സാഹചര്യത്തില്‍ തടസം ഒഴിവാക്കി തരണമെന്ന് കേരളാ സ്റ്റേറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//