28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡില്‍ നിയമാനുസൃത അനുമതി ഇല്ലാതെ ആരാധനാലയം പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ശ്രീ ജയന്‍ എന്‍, എ എസ് കോട്ടേജ്, കാനക്കുഴി എന്നയാള്‍ ബഹു ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയിന്മേല്‍ 02/11/2017 ലെ നം. S1-65956/2017 നമ്പര്‍ അടിയന്തര കത്ത് പ്രകാരം നിയമാനുസൃതം ലഭ്യമാക്കേണ്ട അനുമതികള്‍ ലഭ്യമാക്കാതെയാണ് ആരാധനാലയം പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആയത് നിര്‍ത്തി വയ്ക്കുന്നതിനുള്ള നടപടികള്‍ വളരെ അടിയന്തരമായി നടപ്പിലാക്കി വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബഹു തിരുവനന്തപുരം ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ആയതിന്‍പ്രകാരം 22/03/2018 ലെ A3-6289 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നമസ്കാര പള്ളിയാക്കി മാറ്റി 29/10/2017 ല്‍ ശ്രീ ഷംസുദ്ദീന്‍ & ശ്രീ ഷൌക്കത്തലി, ഷിയാ മന്‍സില്‍, കാനക്കുഴി ആര്യനാട് എന്നീ വ്യക്തികള്‍ മുസ്ലിം അസോസിയേഷന്‍ ഹാള്‍ & ലൈബ്രറി എന്ന പേരില്‍ അനുമതി വാങ്ങിയ AP 9/293 (1) നമ്പര്‍ കെട്ടിടം 28/12/2012 ല്‍ ടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പ്രസിഡന്റ് / സെക്രട്ടറി, മുസ്ലിം ജമാ അത്ത് എന്ന പേരില്‍ ഉടമസ്ഥാവകാശം മാറ്റി നമസ്കാര പള്ളിയായി പ്രവര്‍ത്തിപ്പിക്കുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടാണ് നമസ്കാര പള്ളിയായി പ്രവര്‍ത്തിപ്പിക്കുന്നത് എങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ല എന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മറ്റിയെ അറിയിക്കുകയുണ്ടായി. പ്രസ്തുത വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി വിഷയത്തിന്മേല്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//