Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2016 -2017 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങിയ കാനക്കുഴി അന്‍ഗനവാദിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയ്ക്ക്200000/- രൂപ മാത്രമാണ് വകയിരുത്തിയിരുന്നത്, ആയതില്‍ വസ്തുവിന്റെ വിലയും രജിസ്ട്രേഷന്‍ ചാര്‍ജും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 2016-2017 വര്‍ഷത്തില്‍ നിര്‍വഹണം നടക്കാതിരുന്ന ടി പദ്ധതി 2017-18 വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്തി പ്രോജക്റ്റ് നമ്പര്‍ S0020 ആയി അംഗീകാരം വാങ്ങുകയും ചെയ്തു. നടപ്പ് വര്‍ഷത്തില്‍ നിര്‍വഹണം ചെയ്തപ്പോള്‍ വസ്തുവിന്റെ വില മാത്രമേ ടി പ്രോജക്റ്റ് തുകയില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞുള്ളു. 3 സെന്റ്‌ വസ്തുവിന്റെ രജിസ്ട്രേഷന്‍ ചാര്‍ജും നിലവിലുള്ള GST നിരക്കും വകയിരുത്തിയ പ്രോജക്റ്റ് തുകയില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അടിയന്തിരമായി രജിസ്ട്രേഷന്‍ നടപടികള്‍ 31/03/2018 ന് മുന്‍പായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ 30000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില് നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി ചെലവിന് സാധൂകരണം ലഭിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//