Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/04/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (16) നമ്പര്‍ തീരുമാനം

തീരുമാനം:

സ്പെഷ്യല്‍ പാക്കേജ് റോഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൊതുപ്രവര്‍ത്തകരുടെയും അപേക്ഷ പഞ്ചായത്ത്‌ കമ്മറ്റി ചര്‍ച്ച ചെയ്തു. ആര്യനാട് ജംഗ്ഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാക്കുന്നതിലേക്ക് ജംഗ്ഷനിലെ പെട്ടിക്കടകള്‍ എടുത്തുമാറ്റുന്നതിനും പാലം ജംഗ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സര്‍വകക്ഷിയോഗം തീരുമാനിച്ചതുപോലെ പുറംപോക്ക് ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം ഫുട്പാത്ത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കുള്ള നടപടികള്‍ സ്വീകരിച്ച് അടിയന്തരമായി റോഡ്‌ പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി റോഡ്‌ നിര്‍മ്മാണകമ്പനി എം.ഡി., എം.എല്‍.എ. തുടങ്ങിയവര്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//