Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഫ്രണ്ട് ഓഫീസ് മുഖാന്തിരം സ്വീകരിക്കുന്ന എല്ലാ അപേക്ഷകൾക്കും യൂസർഫീ കാർഡ് അനിവാര്യ രേഖയായി പരിഗണിക്കുന്നത് സംബന്ധിച്ച് 6/01/2023 തീയ്യതിയിലെ 41/2023/LSGD (സാധാ)നമ്പർ സർക്കാർ ഉത്തരവ് കമ്മിറ്റി ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാതിൽപ്പടി പാഴ്വസ്തു ശേഖരണസേവനം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും 100% ശതമാനം യൂസർഫീ ശേഖരിക്കുന്നതിന് അനുയോജ്യമായ നടപടികൾ ഭരണസമിതി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാവുന്നതാണെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാണെന്നത് പരിഗണിച്ച് ഈ ഓഫീസിൽ നിന്നും ലഭ്യമാക്കുന്ന സേവനങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന അപേക്ഷയോടൊപ്പം ഹരിതകർമ്മസേന നൽകുന്ന യൂസർഫീ കാർഡ് / രസീതിന്റെ പകർപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷകർക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//