Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത കമ്മറ്റി ചര്‍ച്ച ചെയ്തു. പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനുള്ള ചുമതല നിലവില്‍ നല്‍കിയിരിക്കുന്നത് വെള്ളനാട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കാണ്. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒന്നര മാസത്തോളമായി ലീവില്‍ ആയതിനാല്‍ താത്കാലികമായി ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെയോ ഓവര്‍സീയറുടെയോ താത്കാലിക നിയമനം നടത്തുന്നതിന് അനുമതി നല്‍കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//