Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (39) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡില്‍ AP X/345 നമ്പര്‍ പ്രകാരം ലൈബ്രറി/റീഡിംഗ് റൂം ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി മാറ്റം വരുത്തി പ്രാര്‍ത്ഥനാലയം ആയി മാറ്റുന്നതിന് പ്രസിഡന്റ്/സെക്രട്ടറി, മുസ്ലിം ജമാഅത്ത്, പള്ളിവേട്ട 24/05/2018 ല്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത്‌ കമ്മറ്റി പരിശോധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ടി സ്ഥാപനം നിലനില്‍ക്കേണ്ടത് പ്രദേശത്തെ ക്രമസമാധാനവും മത സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്ന നിഗമനത്തില്‍ ടി അപേക്ഷയിന്‍മേല്‍ അനുകൂല നടപടികള്‍ സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട ജില്ലാ കളക്ടറോട് ശുപാര്‍ശചെയ്തും അപേക്ഷ അയക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//