Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (36) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട്- ചെറ്റച്ചല്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് താഴെ മുക്ക് ജംഗ്ഷന്‍, എന്ന സ്ഥലത്ത് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അനുമതി പത്രം നല്‍കണമെന്നുള്ള ഇന്‍കെല്‍ ഇ കെ കെ റോഡ്സ് ലിമിറ്റഡിന്റെ അപേക്ഷ കമ്മറ്റി വിശദമായി വിലയിരുത്തി .കത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ മാസ്റ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള അനുമതി അടിയന്തിരമായി നല്‍കേണ്ടതാണെന്നും യോഗം വിലയിരുത്തി. ആയതിന്റെ അടിസ്ഥാനത്തില്‍ ടി ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിക്കുനതിനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് വാറണ്ടി കാലാവധിക്ക് ശേഷം ടി ഹൈമാസ്റ്റ് ലൈറ്റിന്‍റെ മെയിന്‍റ്റനന്‍സും പരിപാലനവും ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതിനും ടി ഹൈമാസ്റ്റ് ലൈറ്റിന്‍റെ വൈദ്യുതി ചാര്‍ജ് ഗ്രാമപഞ്ചായത്ത് വഹിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//