Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/05/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനില്‍ നിന്നും കരമനയാറ്റിലേക്കുള്ള വഴിയരികിലുള്ള പൊതുശൌചാലയത്തിന്റെ മാലിന്യങ്ങള്‍ ആറ്റിലേക്ക് ഒഴുകുന്നതായും ടി റോഡിലേക്കുള്ള പുറമ്പോക്ക് കയ്യേറി കടകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ പുകവലിക്കാരുടെയും മദ്യപന്‍മാരും ഇതുവഴി പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വഴി യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതിനാല്‍ ആയതിന് പരിഹാരം ഉണ്ടാക്കണമെന്നും സാഗര്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷയില്‍ പ്രവര്‍ത്തനരഹിതമായ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നതിനും പുറമ്പോക്ക് കയ്യേറി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//