Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മ്മാണത്തിനായി ലൈഫ് മിഷന്‍ മുഖേന വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തുന്നതിനും 2019-20 മുതല്‍ പതിനഞ്ച് വര്‍ഷങ്ങളിലായി ലഭിക്കുന്ന വികസന ഫണ്ടില്‍ നിന്നും ടി വായ്പയുടെ മുതല്‍ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഭൂമിയുള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണവും വായപായി കണ്ടത്തേണ്ട തുകയും ചുവടെ നല്‍കുന്നു. പൊതു വിഭാഗം ഗുണഭോക്താക്കളുടെ എണ്ണം (4 ലക്ഷം) - 395 പട്ടിക ജാതി ഗുണഭോക്താക്കളുടെ എണ്ണം (4 ലക്ഷം) - 40 പട്ടിക വര്‍ഗ്ഗ ഗുണഭോക്താക്കളുടെ എണ്ണം (6 ലക്ഷം - 2 / 4 ലക്ഷം - 11) - 13 ആകെ - 435 ആകെ ആവശ്യമായ തുക - 17,44,00,000/- 2018-19 ല്‍ ത്രിതല പഞ്ചായത്തുകളുടെ വിഹിതം ഉള്‍പ്പെടെ ആകെ ലഭ്യമാകുന്ന തുക - 1,53,63,347/- വായ്പയായി കണ്ടത്തേണ്ട തുക - 15,90,36,653/- ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് 2018-19 ല്‍ തന്നെ മുഴുവന്‍ ധനസഹായവും ലഭ്യമാക്കുന്നതിനായി KURDFC യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇത്തരത്തില്‍ KURDFC ലഭ്യമാക്കുന്ന മുതല്‍ തുകയുടെ തിരിച്ചടവിനായി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിന്റെ 20% ല്‍ കവിയാതെയുള്ള തുക 2019-2020 മുതല്‍ പരമാവധി 15 വര്‍ഷം കൊണ്ട് ഉറവിടത്തില്‍ നിന്നും കുറവ് ചെയ്യുന്നതിന് സര്‍ക്കാരിനെ അധികാരപ്പെടുത്താനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//